thelifepicture@gmail.com

chena-payar-mezhukkupuratti

വയറും മനസ്സും നിറയ്ക്കും ചേന- പയർ മെഴുക്കുപുരട്ടി

പല രൂപത്തിൽ നമ്മുടെ മുൻപിൽ എത്തുന്ന രണ്ടു വിഭവങ്ങളാണ് ചേനയും, പയറും. ഇവ രണ്ടു കൂടിച്ചേർന്നുള്ള കോമ്പിനേഷൻ ആണെങ്കിൽ രുചിയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, സിലീനിയം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവയെല്ലാം ചേനയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ‘സി’ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ, ചേന അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു, കൂടാതെ ശക്തമായ ആന്റി-ഓക്‌സിഡന്റ് ഗുണങ്ങളുമുണ്ട്.ഉയർന്ന നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് നല്ല ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിൽ ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നതിനാൽ…

Read More
vazhakoombhu-thoran

വിളർച്ചയകറ്റാന്‍ ബെസ്റ്റാണ് വാഴക്കൂമ്പ് തോരൻ

വാഴയുടെ “ഹൃദയം” അതാണ് വാഴക്കൂമ്പ്. ചിലയിടങ്ങളിൽ ‘കുടപ്പൻ’ എന്നും, ‘ചുണ്ട്’ എന്നും ഇതിന് വിളിപ്പേരുണ്ട്. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഈ വാഴക്കൂമ്പിന് വാഴപ്പഴത്തേക്കാൾ ആരോഗ്യ ഗുണങ്ങളുണ്ട്. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, പൊട്ടാസ്യം, ഫൈബർ എന്നിവയാൽ സമൃദ്ധമാണ് ഈ വാഴക്കൂമ്പ്. വാഴക്കൂമ്പ് പാകം ചെയ്തു തൈരിനൊപ്പം ചേർത്തു കഴിക്കുന്നത് ആർത്തവ വേദനയകറ്റും. ഇതിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് സത്ത് വിളർച്ചയകറ്റാനും ഫലപ്രദമാണ്. രക്തത്തിൽ അടങ്ങിയിരിക്കുന്ന അധിക പഞ്ചസാരയെ നീക്കം ചെയ്യാനും വാഴക്കൂമ്പ് സഹായിക്കുന്നുണ്ട്. ഇതിലുള്ള…

Read More
tomato-aviyal

പതിനഞ്ചു മിനിട്ട് കൊണ്ട് തക്കാളി അവിയൽ

അവിയൽ എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെയൊക്കെ മനസ്സിൽ ഓടി എത്തുക മുരിങ്ങക്കോലും , ചേനയും , ഏത്തക്കായും, പടവലങ്ങായും, കാരറ്റും അങ്ങനെ നിരവധി പച്ചക്കറികൾ അടങ്ങിയ ഒരു വിഭവം ആണ്. എന്നാൽ അവിയൽ കൂട്ടണം എന്ന് ആഗ്രഹിച്ചിരിക്കുമ്പോൾ കൈയിൽ അതിനുള്ള പച്ചക്കറി ഒന്നും ഇല്ലെങ്കിലോ? ആകെ ഉള്ളതാകട്ടെ തക്കാളിയും, പച്ചമുളകും മാത്രം. ഇങ്ങനെ ഉള്ള അവസരങ്ങളിൽ പെട്ടെന്ന് ഉണ്ടാക്കി എടുക്കാവുന്ന ഒരു അവിയൽ ഉണ്ട്. അതാണ്‌ ‘തക്കാളി അവിയൽ’. പതിനഞ്ചു മിനിട്ട് കൊണ്ട് വലിയ പണികൾ ഒന്നും…

Read More
asthram-food

ഓണാട്ടുകരയുടെ കിടിലൻ വിഭവം അസ്ത്രം; എളുപ്പത്തിൽ ഉണ്ടാക്കാം

ഓരോ നാടിനും ഓരോ പ്രാദേശിക രുചി വൈഭവങ്ങളുണ്ട്. ഓരോ നാടിനെയും അടയാളപ്പെടുത്തുന്നത് തന്നെ ഇത്തരം രുചികളുടെ കൂടി പേരിലാണ്. അങ്ങനെ നാടൻ വിഭവങ്ങളിൽപെട്ട ഒന്നാണ് അസ്ത്രം. പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽ ആണ് പ്രധാനമായും അസ്ത്രം ഉണ്ടാക്കുന്നത്. ഒരുതരം കിഴങ്ങ് കറി തന്നെയാണ് അസ്ത്രം. കഞ്ഞിക്കു ഒപ്പമാണ് അസ്ത്രം പ്രധാനമായും കഴിക്കുന്നത്. ശബരിമലയിലേക്ക് പോകുമ്പോൾ ഉള്ള അയ്യപ്പൻ കഞ്ഞി പോലെയുള്ള ചടങ്ങുകളിലും, ഭാഗവത സപ്താഹ വേദികളിലും എല്ലാം അസ്ത്രം ഒരു പ്രധാന വിഭവമാണ്. പേരുപോലെ കഠിനം അല്ല അസ്ത്രം…

Read More
Gac-fruit

ഈ പഴം വീട്ടിലുണ്ടെങ്കിൽ ആരോഗ്യത്തെ കുറിച്ച് ആശങ്ക വേണ്ട..!

സ്വർഗ്ഗത്തെക്കുറിച്ച് നിങ്ങൾ നിരവധിയായി കേട്ടിട്ടുണ്ട്. പക്ഷേ സ്വർഗ്ഗത്തിലെ പഴത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ. എന്നാൽ അങ്ങനെയൊന്നുണ്ട്. പക്ഷേ അത് അന്വേഷിച്ച് അങ്ങ് ദൂരെയെങ്ങും പോകണ്ട. കോട്ടയം ഏറ്റുമാനൂർ കാട്ടാത്തി മാലിയേൽ രതീഷ് രത്നാകരന്റെ വീട് വരെ എത്തിയാൽ മതി. വീടിന്റെ ടെറസിന് മുകളിൽ സ്വർഗ്ഗപ്പഴം നിറഞ്ഞു നിൽക്കുകയാണ്. ഗാഗ് ഫ്രൂട്ട് ആണ് സ്വർഗ്ഗ പഴം എന്ന പേരിൽ കേരളത്തിൽ അറിയപ്പെടുന്നത്. സ്വർഗ്ഗത്തിലെ കനി എന്നതടക്കം പല വിശേഷണങ്ങളും ഗാഗ് ന് ഉണ്ട്. ഇതിന്റെ ഗുണങ്ങളാണ് സ്വർഗ്ഗത്തോളം വലിയൊരു വിശേഷണത്തിലേക്ക് ഈ…

Read More
parambhikulam-thelifepicture

പറമ്പിക്കുളത്തേക്ക് ചുരുങ്ങിയ ചെലവിൽ കെഎസ്ആർടിസി ഓർഡിനറി യാത്ര

കുമളിയിൽ സ്ഥിതിചെയ്യുന്ന പെരിയാർ ടൈഗർ റിസർവ് കഴിഞ്ഞാൽ കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവ് ആണ് പറമ്പിക്കുളം. പ്രകൃതിയുടെ മനോഹാരിത കൊണ്ടും വൈവിധ്യം കൊണ്ടും ഏതൊരു സഞ്ചാരികളെയും വല്ലാതെ ആകർഷിക്കുന്ന സ്ഥലമാണ് പറമ്പിക്കുളം. കേരളത്തിലാണ് സ്ഥിതി ചെയ്യുന്നത് എങ്കിലും തമിഴ്നാട് വഴി കയറിവേണം പറമ്പിക്കുളത്ത് എത്താൻ. എന്ന് കരുതി പറമ്പിക്കുളം യാത്ര അത്ര ദുഷ്കരമല്ല. പറമ്പിക്കുളത്തേക്ക് എങ്ങനെയെത്താം എന്ന് ആലോചിക്കുന്നവർക്ക് ഏറ്റവും എളുപ്പവഴിയാണ് പാലക്കാട് നിന്നും പറമ്പിക്കുളത്തേക്കുള്ള ഒരേയൊരു കെഎസ്ആർടിസി ബസ്. നമ്മുടെ ആനവണ്ടി തന്നെ ഈ യാത്രയ്ക്ക്…

Read More
eravikulam-photo-thelifepicture

ഇതാണ് മൂന്നാറിലെ സ്വർഗം

കേരളത്തിലെ മറ്റു കാടുകളിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരിടം. അപൂർവയിനം മൃഗത്തിന്റെ സാന്നിധ്യം കൊണ്ട് അടയാളപ്പെടുത്തുന്ന സ്ഥലം.അതെ വരയാടുകളുടെ സ്വർഗം ഭൂമിയായ ഇരവികുളം നാഷണൽ പാർക്ക്. വരയാടുകളുടെ സാന്നിധ്യം കൊണ്ട് മാത്രമല്ല ഏറ്റവും പ്രൊഫഷണൽ ആയി വനം വകുപ്പ് കൈകാര്യം ചെയ്യുന്ന ടൂറിസം കേന്ദ്രം കൂടിയാണ് ഇരവികുളം നാഷണൽ പാർക്ക്. അത് പാർക്കിന്റെ എൻട്രൻസ് എത്തുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാകും. ആധുനികമായ ബുക്കിംഗ് സംവിധാനത്തിൽ തുടങ്ങുന്നു സവിശേഷത. മികച്ച രീതിയിൽ ഫർണിഷ് ചെയ്ത ലോകോത്തര നിലവാരമുള്ള, വൃത്തിയുള്ള ഒരു…

Read More