കിലോയ്ക്ക് 400 മുതൽ 1200 രൂപ വരെ. പഴങ്ങളുടെ രാജ്ഞിയെ വീട്ടുവളപ്പിൽ തന്നെ നടാം.
ധാരാളമായി വിദേശ പഴങ്ങൾ നമ്മുടെ നാട്ടിൽ ഇപ്പോൾ നട്ടുപിടിപ്പിക്കാറുണ്ട്. അവയുടെ വിലയും ഗുണവും എല്ലാം അനുസരിച്ച് വാണിജ്യ അടിസ്ഥാനത്തിൽ തന്നെ കൃഷി ചെയ്യുന്നവരും ഉണ്ട്. അടുത്തകാലത്തായി ഹിറ്റ് ആയ റമ്പൂട്ടാനും, അവോക്കാഡോയും ഡ്രാഗൺ ഫ്രൂട്ടും ഒക്കെ ജനപ്രിയമാകുന്നതിനു മുൻപ് തന്നെ കേരളത്തിൽ എത്തിയതാണ് മാങ്കോസ്റ്റിൻ. പഴങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന മാങ്കോസ്റ്റിൻ വിലയിലും ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഒരു പഴമാണ്. നന്നായി പരിപാലിച്ചാൽ നാലുവർഷംകൊണ്ടുതന്നെ മാങ്കോസ്റ്റിൻ കായ്ക്കാറുണ്ട്. എന്നാൽ കൃത്യമായ പരിപാലനം ഇല്ലെങ്കിൽ 10 വർഷം വരെ എടുക്കുന്നു…


