കൊളസ്ട്രോൾ കുറയ്ക്കാൻ  അഞ്ചു ഭക്ഷണങ്ങൾ 

COLLESTROL-REDUSE-FOOD

 ജീവിതശൈലി രോഗങ്ങൾ മലയാളികളെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ്. ജീവിതശൈലി രോഗങ്ങളുടെ തലസ്ഥാനം എന്നുപോലും കേരളം അറിയപ്പെടാറുണ്ട്. പ്രമേഹവും രക്തസമ്മർദ്ദവും കൊളസ്ട്രോളും എല്ലാം മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ഭക്ഷണക്രമം മാത്രമല്ല ജോലി സമ്മർദ്ദവും എല്ലാം മലയാളികളെ രോഗികളാക്കി മാറ്റുകയാണ്. എന്നാൽ കൃത്യമായ ഭക്ഷണക്രമത്തിലൂടെ ഇവ പരിഹരിക്കാം എന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. ജീവിതശൈലി രോഗമായ കൊളസ്ട്രോൾ പിടിച്ചാൽ അവയെ നിയന്ത്രിക്കാൻ കഴിയുന്ന ഏതാനും ഭക്ഷണങ്ങളാണ് ഇനി പറയുന്നത്.

മീൻ 

 ധാരാളമായി പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട് എന്നതാണ് മത്സ്യത്തിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ മത്സ്യം കഴിക്കുന്നത് കൊളസ്ട്രോളിന് അകറ്റി നിർത്താൻ ഗുണകരമാണ്. മത്സ്യം വറുത്തു കഴിക്കുന്നതിനെ കുറിച്ചല്ല പറഞ്ഞുവന്നത്. കറിവെച്ച് കഴിക്കുകയാണ് അഭികാമ്യം. അയല മത്തി ട്യൂണ പോലുള്ള മത്സ്യങ്ങൾ ഹൃദയ ആരോഗ്യത്തിന് ഗുണകരമാണ്. ഇത്തരം മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി കാണാം. ഇത് കഴിക്കുന്നത് പോലും മെറ്റബോളിക് സിൻഡ്രോം സാധ്യത കുറയുന്നു എന്നാണ് വിലയിരുത്തൽ.

 പഴവർഗ്ഗങ്ങൾ

 ആപ്പിൾ ആവോക്കാഡോ തുടങ്ങിയ ഫലവർഗ്ഗങ്ങൾ കൊളസ്ട്രോളിന് നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കും. വൈറ്റമിനുകൾ ആന്റി ഓക്സിഡന്റ്കൾ നാരുകൾ എന്നിവ ഇത്തരം പഴവർഗ്ഗങ്ങളിൽ കാര്യമായി കാണാം. ദിവസവും രണ്ട് ആപ്പിൾ കഴിക്കുന്നത് തന്നെ കൊളസ്ട്രോൾ കുറയ്ക്കാൻ കാരണമാകും എന്നാണ് പറയുന്നത്. ഇവയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളുകൾ വീക്കം തടയും എന്ന കണ്ടെത്തിയിട്ടുണ്ട്. ആപ്പിൾ പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് അവോക്കാഡോ. ധാരാളമായി കൊഴുപ്പുകളും നാരുകളും ഇതിൽ അടങ്ങിയിരിക്കുന്നു. ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായകരമാണ്. ദിവസം ഒരു അവോക്കാഡോ കഴിക്കുന്നത് ഗുണകരമാണെന്നാണ്  വിദഗ്ധർ പറയുന്നത്.

സോയ 

 പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്ന ഒന്നാണ് വെജിറ്റബിൾ ഇനത്തിൽപ്പെട്ട സോയാബീൻ. അതുകൊണ്ടുതന്നെ 30 ഗ്രാം എങ്കിലും ദിവസവും കഴിക്കുന്നത് നിങ്ങൾക്ക് ഗുണകരമാണ്. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇത് വളരെ നല്ലതാണ്.

 ചായ

 പാലൊഴിച്ച ചായയെ കുറിച്ച് അല്ല പറഞ്ഞുവരുന്നത്. കട്ടൻചായയിലും ഗ്രീൻ അടങ്ങിയിരിക്കുന്ന പോളിഫെനോളുകൾക്ക് ആന്റി ഓക്സിഡന്റ് ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായകരമാണ്. ഹൃദ്രോഗം സ്ട്രോക്ക് എന്നിവ തടയാനും ഇത് ഉപകാരപ്പെടും

ഒലിവ് ഓയിൽ 

 മെഡിറ്ററേനിയൻ ഭക്ഷണരീതിയിലെ പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ് വെർജിൻ ഒലിവ് ഓയിൽ. ഇതിൽ അടങ്ങിയിരിക്കുന്ന മോണോ അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായകരമാണ്. പോളിഫെനോളുകളും ഒലിവോയിലിൽ അടങ്ങിയിട്ടുണ്ട്. ഇതും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായകരമാണ്. വീക്കം തടയാനും ഇത് ഉപകാരപ്പെടും. ഹൃദയാരോഗ്യത്തിന് ഒലിവോയിൽ നല്ലതാണ് എന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Share This Post

Leave a Reply

Your email address will not be published. Required fields are marked *