ആക്ഷൻ ക്യാമറ പ്രേമികളുടെ ഇഷ്ട ബ്രാൻഡ് ആണ് ഡിജെഐ(dji). ഇതിനകം വിപണിയിലെ മികച്ച ബ്രാൻഡ് ആയി പേര് നേടിയ കമ്പനി കഴിഞ്ഞവർഷം മുതലാണ് ആദ്യമായി 360 ഡിഗ്രി ക്യാമറ പുറത്തിറക്കിയത്. ഡിജെഐ360 എന്ന പേരിൽ പുറത്തിറക്കിയ ക്യാമറയുടെ രണ്ടാം പതിപ്പാണ് (Dji360 2) ഇപ്പോൾ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പഴയ ക്യാമറയിൽ നിന്ന് ഏറെ നവീകരിച്ച് മികവുറ്റ ദൃശ്യങ്ങൾ സംഭാവന ചെയ്യുന്ന രീതിയിലാണ് പുതിയ ക്യാമറ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ചൈനയിലാണ് കമ്പനി ആദ്യമായി പുതിയ ക്യാമറ പുറത്തിറക്കിയിരിക്കുന്നത്. ഡിജെഐ ഒന്നാം പതിപ്പിന് സമാനമായി ഉള്ള വിലയാണ് ആദ്യഘട്ടത്തിൽ നൽകിയിരിക്കുന്നത്. ഒന്നാം പതിപ്പിന് 42000 രൂപയായിരുന്നു വില എങ്കിൽ ഏതാണ്ട് 46,000 രൂപയ്ക്കാണ് പുതിയ സ്റ്റാൻഡേർഡ് കോമ്പോ കമ്പനി പുറത്തിറക്കിയത്. 54000 രൂപയായിരുന്നു അഡ്വഞ്ചർ കോംബോയുടെ വില. പുതിയ ക്യാമറയ്ക്ക് ഇത് 56,000 ഓളം വരും എന്നാണ് ഏകദേശം കണക്ക്. ചൈനയിലെ വില വെച്ചുള്ള താരതമ്യമാണ് ഇത്. ഇന്ത്യയിൽ ഇതിലും വില കൂടുമോ എന്നുള്ളത് കാത്തിരുന്നു തന്നെ കാണണം. എന്നാണ് ഇന്ത്യയിൽ ക്യാമറ പുറത്തിറക്കുന്നത് എന്ന് ഇനിയും വ്യക്തമായിട്ടില്ല.
8K/60fps ദൃശ്യമികവിൽ ഷൂട്ട് ചെയ്യാം എന്നതാണ് പുതിയ ക്യാമറയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരിഞ്ച് സെൻസർ ആണ് പുതിയ ക്യാമറയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലെൻസുകൾ മാറാൻ കഴിയില്ല എന്നതായിരുന്നു ആദ്യ ക്യാമറയുടെ പരിമിതി. എന്നാൽ പുതിയ പതിപ്പിൽ ഈ പരിമിതി ഡിജെഐ ആയി മറികടന്നിട്ടുണ്ട്. ബാറ്ററിയുടെ കപ്പാസിറ്റി 2150 mah ആയി കമ്പനി വർദ്ധിപ്പിച്ചിട്ടുണ്ട്. സാധാരണ ഡി.ജെ.ഐ(DJI) ക്യാമറകളിൽ അഡ്വഞ്ചർ കോംബോയിൽ വരുന്നതുപോലെ മൂന്ന് ബാറ്ററികൾ ഇതിലും ഉണ്ട്. സ്റ്റാൻഡേർഡ് കോംബോയിൽ ഒരു ബാറ്ററി മാത്രമാണ് ഉള്ളത്. ആക്ഷൻ ക്യാമറകളിൽ ഇന്റെണൽ സ്റ്റോറേജ് ആദ്യമായി ഉൾപ്പെടുത്തിയത് ഡിജെഐ (DJI)ആയി ആയിരുന്നു. പുതിയ ക്യാമറയിലും 105 gb സ്റ്റോറേജ് ഉണ്ട്.
ഡിജെഐ 360 ക്യാമറയുടെ പുതിയ പതിപ്പ് പുറത്ത്. ആക്ഷൻ ക്യാമറ പ്രേമികളുടെ ഇഷ്ട ബ്രാൻഡ് ആണ് ഡിജെഐ(dji). ഇതിനകം വിപണിയിലെ മികച്ച ബ്രാൻഡ് ആയി പേര് നേടിയ കമ്പനി കഴിഞ്ഞവർഷം മുതലാണ് ആദ്യമായി 360 ഡിഗ്രി ക്യാമറ പുറത്തിറക്കിയത്. ഡിജെഐ360 എന്ന പേരിൽ പുറത്തിറക്കിയ ക്യാമറയുടെ രണ്ടാം പതിപ്പാണ് (Dji360 2) ഇപ്പോൾ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പഴയ ക്യാമറയിൽ നിന്ന് ഏറെ നവീകരിച്ച് മികവുറ്റ ദൃശ്യങ്ങൾ സംഭാവന ചെയ്യുന്ന രീതിയിലാണ് പുതിയ ക്യാമറ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ചൈനയിലാണ് കമ്പനി ആദ്യമായി പുതിയ ക്യാമറ പുറത്തിറക്കിയിരിക്കുന്നത്. ഡിജെഐ ഒന്നാം പതിപ്പിന് സമാനമായി ഉള്ള വിലയാണ് ആദ്യഘട്ടത്തിൽ നൽകിയിരിക്കുന്നത്. ഒന്നാം പതിപ്പിന് 42000 രൂപയായിരുന്നു വില എങ്കിൽ ഏതാണ്ട് 46,000 രൂപയ്ക്കാണ് പുതിയ സ്റ്റാൻഡേർഡ് കോമ്പോ കമ്പനി പുറത്തിറക്കിയത്. 54000 രൂപയായിരുന്നു അഡ്വഞ്ചർ കോംബോയുടെ വില. പുതിയ ക്യാമറയ്ക്ക് ഇത് 56,000 ഓളം വരും എന്നാണ് ഏകദേശം കണക്ക്. ചൈനയിലെ വില വെച്ചുള്ള താരതമ്യമാണ് ഇത്. ഇന്ത്യയിൽ ഇതിലും വില കൂടുമോ എന്നുള്ളത് കാത്തിരുന്നു തന്നെ കാണണം. എന്നാണ് ഇന്ത്യയിൽ ക്യാമറ പുറത്തിറക്കുന്നത് എന്ന് ഇനിയും വ്യക്തമായിട്ടില്ല. 8K/60fps ദൃശ്യമികവിൽ ഷൂട്ട് ചെയ്യാം എന്നതാണ് പുതിയ ക്യാമറയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരിഞ്ച് സെൻസർ ആണ് പുതിയ ക്യാമറയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലെൻസുകൾ മാറാൻ കഴിയില്ല എന്നതായിരുന്നു ആദ്യ ക്യാമറയുടെ പരിമിതി. എന്നാൽ പുതിയ പതിപ്പിൽ ഈ പരിമിതി ഡിജെഐ ആയി മറികടന്നിട്ടുണ്ട്. ബാറ്ററിയുടെ കപ്പാസിറ്റി 2150 mah ആയി കമ്പനി വർദ്ധിപ്പിച്ചിട്ടുണ്ട്. സാധാരണ ഡി.ജെ.ഐ(DJI) ക്യാമറകളിൽ അഡ്വഞ്ചർ കോംബോയിൽ വരുന്നതുപോലെ മൂന്ന് ബാറ്ററികൾ ഇതിലും ഉണ്ട്. സ്റ്റാൻഡേർഡ് കോംബോയിൽ ഒരു ബാറ്ററി മാത്രമാണ് ഉള്ളത്. ആക്ഷൻ ക്യാമറകളിൽ ഇന്റെണൽ സ്റ്റോറേജ് ആദ്യമായി ഉൾപ്പെടുത്തിയത് ഡിജെഐ (DJI)ആയി ആയിരുന്നു. പുതിയ ക്യാമറയിലും 105 gb സ്റ്റോറേജ് ഉണ്ട്. 360 ക്യാമറ രംഗത്ത് മുന്നേറ്റം ഉണ്ടാക്കി ഇൻസ്റ്റയാണ് മുന്നോട്ടു പോയിരുന്നത്. ഇതിനിടെയാണ് കഴിഞ്ഞവർഷം മുതൽ ഡിജെഐ കളത്തിൽ മത്സരിക്കാൻ എത്തിയത്. ഇൻസ്റ്റ360 X6 ( Insta360 X6) ക്യാമറ കഴിഞ്ഞദിവസമാണ് കമ്പനി പുറത്തിറക്കിയത്. എന്നാൽ ഇൻസ്റ്റ ക്യാമറകളിൽ ലെൻസ് മാറ്റി ഉപയോഗിക്കാം എന്നത് വലിയ നേട്ടമായിരുന്നു. ഡിജെഐ ക്യാമറകൾക്ക് ലെൻസിന് തകരാറ് സംഭവിച്ചാൽ പുതിയത് മാറ്റിയിടുക അത്ര എളുപ്പമുള്ളത് ആയിരുന്നില്ല. എന്നാൽ പുതിയ ഡിജെ ഐ ക്യാമറയിൽ ഈ പ്രതിസന്ധി ഇല്ല. ഡിജെഐ ആയിരുന്നു വിലയിൽ അല്പം പിന്നിൽ ഉണ്ടായിരുന്നത്. മാത്രമല്ല ഡിജെഐയുടെ മറ്റ് ആക്ഷൻ ക്യാമറകളിൽ ഉപയോഗിക്കുന്ന ബാറ്ററികൾ 360 ക്യാമറയിലും ഉപയോഗിക്കാം എന്നത് വലിയ നേട്ടമായിരുന്നു. ഏതായാലും പുതിയ ക്യാമറ ഇന്ത്യൻ വിപണിയിൽ എത്തുന്നത് കാത്തിരിക്കുകയാണ് ആരാധകർ. ബൈക്ക് റൈഡർമാർ ഉൾപ്പെടെയുള്ളവരാണ് പ്രധാനമായും ഈ ക്യാമറയെ വലിയതോതിൽ വരവേൽക്കാൻ കാത്തിരിക്കുന്നത്. ഇൻസ്റ്റയും പുതിയ ക്യാമറ ഇറക്കിയതോടെ വൻ മത്സരത്തിനാകും വിപണി സാക്ഷ്യം വഹിക്കുക. എന്നാൽ ഇൻസ്റ്റ ക്യാമറക്ക് 80,000 ത്തോളം രൂപയാണ് വിലയുള്ളത്.


