കിലോയ്ക്ക് 400 മുതൽ 1200 രൂപ വരെ. പഴങ്ങളുടെ രാജ്ഞിയെ  വീട്ടുവളപ്പിൽ തന്നെ നടാം.

MANGOSTEEN-FERTILISING-AND-MARKETING

 ധാരാളമായി വിദേശ പഴങ്ങൾ നമ്മുടെ നാട്ടിൽ ഇപ്പോൾ നട്ടുപിടിപ്പിക്കാറുണ്ട്.  അവയുടെ വിലയും ഗുണവും എല്ലാം അനുസരിച്ച് വാണിജ്യ അടിസ്ഥാനത്തിൽ തന്നെ കൃഷി ചെയ്യുന്നവരും ഉണ്ട്. അടുത്തകാലത്തായി ഹിറ്റ് ആയ റമ്പൂട്ടാനും, അവോക്കാഡോയും ഡ്രാഗൺ ഫ്രൂട്ടും ഒക്കെ  ജനപ്രിയമാകുന്നതിനു മുൻപ് തന്നെ കേരളത്തിൽ എത്തിയതാണ് മാങ്കോസ്റ്റിൻ. പഴങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന മാങ്കോസ്റ്റിൻ വിലയിലും ഏറെ മുൻപന്തിയിൽ നിൽക്കുന്ന ഒരു പഴമാണ്. 

 നന്നായി പരിപാലിച്ചാൽ നാലുവർഷംകൊണ്ടുതന്നെ മാങ്കോസ്റ്റിൻ കായ്ക്കാറുണ്ട്.  എന്നാൽ കൃത്യമായ പരിപാലനം ഇല്ലെങ്കിൽ 10 വർഷം വരെ എടുക്കുന്നു എന്നതാണ് കർഷകരുടെ അനുഭവം. പഴുത്ത മാങ്കോസ്റ്റിൻ പഴങ്ങളിൽ നിന്ന് വിത്തുല്പാദിപ്പിച്ചാണ് പലരും നടാറുള്ളത്. എന്നാൽ  മികച്ച മരങ്ങളുടെ  ഗ്രാഫ്റ്റിംഗ് നടത്തിയാൽ വളരെ വേഗത്തിൽ ഗുണം ഉണ്ടാകുമെന്നാണ് കർഷകർ പറയുന്നത്. ഗ്രാഫ്റ്റിങ്ങിലൂടെ നട്ട തൈകൾ നാലുവർഷം കൊണ്ടുതന്നെ കായ്ക്കുന്നതായി പല കർഷകരും അഭിപ്രായപ്പെടുന്നു.

 നേരിട്ട് കാര്യമായി വെയിലടിക്കുന്ന സ്ഥലങ്ങളിൽ അല്ല മാങ്കോസ്റ്റിൻ നടന്നത്. തണലുള്ള പ്രദേശങ്ങളിൽ ഇവ നന്നായി വളരുന്നു. ധാരാളമായി വെള്ളം നൽകുക എന്നതും മാങ്കോസ്റ്റിൻ പരിപാലനത്തിൽ പ്രധാനപ്പെട്ടവയാണ്. ഗ്രാഫ്റ്റിംഗ് നടത്തി എടുക്കുന്ന തൈകൾ വളരെ പെട്ടെന്ന് മണ്ണിൽ നടാൻ പാടില്ല എന്നും അനുഭവസ്ഥർ പറയുന്നു.  ഗ്രോബാഗിലോ ചട്ടിയിലോ നട്ടശേഷം അല്പം വളർച്ച എത്തുന്നതുവരെ കാത്തിരിക്കണം. തുടർന്ന് മണ്ണിലേക്ക് മാറ്റി നട്ടാൽ  വേഗത്തിൽ വളരുകയും കായകൾ ഉണ്ടാകുകയും ചെയ്യുമെന്ന് കർഷകർ പറയുന്നു. സാധാരണഗതിയിൽ പഴങ്ങളിൽ നിന്ന് വിത്തുല്പാദിപ്പിക്കാൻ രണ്ടു മുതൽ എട്ടാഴ്ച വരെയാണ് സമയം എടുക്കാറുള്ളത്. ഈ സമയത്തിലാണ് മുള പൊട്ടി പുതിയ സസ്യം വളർന്നുവരിക.

 മികച്ച വിപണിമൂല്യമാണ് മാങ്കോസ്റ്റിൻ പഴത്തെ ശ്രദ്ധേയമാക്കുന്നത്. നാട്ടുവിപണികളിൽ തന്നെ മികച്ച പഴത്തിന് 400 രൂപ കിട്ടാറുണ്ട് എന്നുള്ളത് കർഷകരുടെ അനുഭവമാണ്. കൂടുതൽ മികച്ച മാർക്കറ്റ് കണ്ടെത്തുകയും കയറ്റുമതി ഉൾപ്പെടെ നടത്തുകയും ചെയ്താൽ വില പിന്നെയും കുതിച്ചുയരും. അങ്ങനെ 1200 രൂപ വരെ മികച്ചയിനം മാങ്കോസ്റ്റിൻ പഴത്തിന് കർഷകർ നേടിയെടുക്കുന്നുണ്ട്. കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളിൽ വാണിജ്യ അടിസ്ഥാനത്തിൽ തന്നെ കൃഷിത്തോട്ടങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിൽ വഴിവക്കിൽ പോലും മാങ്കോസ്റ്റിൻ വിപണനം നിങ്ങൾക്ക് കാണാവുന്നതാണ്. ഫലകൃഷിയിലേക്ക് കടക്കുന്ന കർഷകരെ സംബന്ധിച്ച് മികച്ച ഒരു വരുമാന മാർഗം കൂടി കിട്ടാൻ മാങ്കോസ്റ്റിൻ നിങ്ങളെ സഹായിക്കും.

Share This Post

Leave a Reply

Your email address will not be published. Required fields are marked *