പ്രണയത്തിൽ മമ്മൂട്ടിയോ മോഹൻലാലോ മുന്നിൽ? നിലപാട് പറഞ്ഞ് സിദ്ദിഖ്

SIDDIQUE-MOHANLAL-MAMMOTTY-LOVE

 മലയാളത്തിലെ പ്രണയ സിനിമകളെക്കുറിച്ച് ഉള്ള ചോദ്യത്തിന് മറുപടിയായാണ് നടൻ സിദ്ദിഖ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. മധുരമീ ജീവിതം എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് സിദ്ദിഖ് നിലപാട് പറഞ്ഞത്. മോഹൻലാലും(mohanlal)മമ്മൂട്ടിയും(mamootty )തമ്മിലുള്ള പ്രണയത്തിന്റെ വ്യത്യാസം താരതമ്യപ്പെടുത്തിയാണ് സിദ്ദിഖ് അഭിപ്രായം രേഖപ്പെടുത്തിയത്. മോഹൻലാലിന്റെ(mohanlal )പ്രണയമാണ് താൻ ഫോളോ ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് സിദ്ദിക്ക് വ്യക്തമാക്കുന്നു. മോഹൻലാലിന്റെ(mohanlal)പ്രണയ അഭിനയത്തെ കുറിച്ച് വാചാലനായി ആണ് സിദ്ധിക്ക് താരതമ്യപ്പെടുത്തൽ നടത്തിയത്. മോഹൻലാലിന്റെ പ്രണയ അഭിനയമാണ് തനിക്ക് റിലേറ്റ് ചെയ്യാൻ സാധിച്ചതെന്ന് സിദ്ദിഖ് പറയുന്നു. എന്നാൽ ആരുടെ പ്രണയമാണ് നല്ലത് എന്ന് വേർതിരിച്ചു പറയാൻ സാധിക്കില്ല.

 എപ്പോഴെങ്കിലും പ്രണയിക്കാൻ ആഗ്രഹം തോന്നുകയാണെങ്കിൽ താൻ മോഹൻലാലിനെ(mohanlal )ഫോളോ ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്. മോഹൻലാൽ പ്രണയത്തിൽ ആകുന്നത് സ്ക്രീനിൽ കാണാൻ അത്രയും മനോഹരമാണെന്ന് സിദ്ധിക്ക് പറയുന്നു. മമ്മൂട്ടി അങ്ങനെ പ്രണയം അഭിനയിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. മമ്മൂട്ടിയെ പെൺകുട്ടികൾ പ്രണയിക്കുന്നതായി ആണ് എനിക്ക് തോന്നാറുള്ളത്. അതാണ് കാണാൻ ഭംഗിയുള്ളത് എന്നും സിദ്ദിഖ് പറയുന്നു. എന്നാൽ മോഹൻലാൽ തിരിച്ചു പെൺകുട്ടികളെ പ്രണയിക്കുന്നത് കാണാനാണ് താൻ ഇഷ്ടപ്പെടുന്നത്.

 ഓഗസ്റ്റ് 13നാണ് സിദ്ദിഖിന്റെ പുതിയ സിനിമയായ മധുരമീ ജീവിതം റിലീസ് ചെയ്യുന്നത്. മാത്യു സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന വേഷത്തിലാണ് സിദ്ദിഖ് എത്തുന്നത്.

Share This Post

Leave a Reply

Your email address will not be published. Required fields are marked *