കൊളസ്ട്രോൾ കുറയ്ക്കാൻ അഞ്ചു ഭക്ഷണങ്ങൾ
ജീവിതശൈലി രോഗങ്ങൾ മലയാളികളെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ്. ജീവിതശൈലി രോഗങ്ങളുടെ തലസ്ഥാനം എന്നുപോലും കേരളം അറിയപ്പെടാറുണ്ട്. പ്രമേഹവും രക്തസമ്മർദ്ദവും കൊളസ്ട്രോളും എല്ലാം മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ഭക്ഷണക്രമം മാത്രമല്ല ജോലി സമ്മർദ്ദവും എല്ലാം മലയാളികളെ രോഗികളാക്കി മാറ്റുകയാണ്. എന്നാൽ കൃത്യമായ ഭക്ഷണക്രമത്തിലൂടെ ഇവ പരിഹരിക്കാം എന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. ജീവിതശൈലി രോഗമായ കൊളസ്ട്രോൾ പിടിച്ചാൽ അവയെ നിയന്ത്രിക്കാൻ കഴിയുന്ന ഏതാനും ഭക്ഷണങ്ങളാണ് ഇനി പറയുന്നത്. മീൻ ധാരാളമായി പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട് എന്നതാണ് മത്സ്യത്തിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ…


