MEMU-PALAKKAD-ERNAKULAM-NEW-COACHS

ശ്വാസംമുട്ടി യാത്ര ചെയ്യേണ്ട;ആശ്വാസമായി റെയിൽവേയുടെ പ്രഖ്യാപനം.

ദിവസവും ട്രെയിനിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നവരാണ് മലയാളികൾ. ദീർഘദൂര ട്രെയിനുകളിൽ മാത്രമല്ല ഹ്രസ്വദൂര ട്രെയിനുകളിലും ഇതാണ് സാഹചര്യം. പാസഞ്ചർ മെമു ട്രെയിനുകൾ എല്ലാം യാത്രക്കാരെ കൊണ്ട് നിറഞ്ഞ അവസ്ഥയാണ്.  ഇതിനിടെയാണ് യാത്രക്കാർക്ക് ആശ്വാസകരം ആകുന്ന ഒരു പ്രഖ്യാപനവുമായി റെയിൽവേ രംഗത്ത് വന്നത്. പാലക്കാട്-എറണാകുളം റൂട്ടിൽ സഞ്ചരിക്കുന്ന യാത്രക്കാർക്കാണ് പുതിയ പ്രഖ്യാപനത്തിന്റെ ഗുണം. ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളും ആയ നിരവധി ആളുകൾക്ക് ഗുണമുണ്ടാകുന്ന ആ പ്രഖ്യാപനം ഇതാണ്.  കോച്ചുകളുടെ എണ്ണം കൂട്ടുന്നു.  പാലക്കാട് ജംഗ്ഷനിൽ നിന്നും എറണാകുളം ജംഗ്ഷൻ…

Read More
KERALA-RAILWAY-NEW-TRACKS-APPROVED

കേരളത്തിൽ 160 കിലോമീറ്റർ വേഗതയിൽ ട്രെയിൻ പാത വരുന്നു.

അതിവേഗ ട്രെയിൻ ആയ വന്ദേ ഭാരത് ഇറങ്ങിയിട്ട് കാലമധികം ആയില്ല. ട്രെയിനിന് വേഗം ഉണ്ടെങ്കിലും  ആ വേഗത്തിൽ കേരളത്തിൽ ഓടിക്കാൻ കഴിഞ്ഞിരുന്നില്ല. വളവു നിറഞ്ഞ റെയിൽപാതകൾ നിവർത്തിയെടുക്കാൻ തന്നെ കാലങ്ങൾ വേണ്ടിവരും. ഷോർണൂർ കോഴിക്കോട് റൂട്ടിലെ 110 കിലോമീറ്റർ വേഗതയാണ് കേരളത്തിലെ പരമാവധി വേഗം. ഇനിയെത്ര വേഗത്തിലുള്ള ട്രെയിൻ വന്നാലും കേരളത്തിലെ പാതകളുടെ മോശം അവസ്ഥ മൂലം  ഇവിടെയുള്ളവർക്ക് ഗുണം കിട്ടില്ല. ഈ സാഹചര്യത്തിലാണ്  അതിവേഗപാതകളെ കുറിച്ച് കേന്ദ്രസർക്കാർ പഠനം തുടങ്ങിയത്. ഏഴു പാതകൾക്കാണ്  അണിയറയിൽ മുന്നൊരുക്കം…

Read More
KOCHI-WATER-METRO-SPEED-BOAT-HYDOGEN

കൊച്ചി മെട്രോയിൽ അതിവേഗ ബോട്ട് വരുന്നു.

 രാജ്യത്ത് ആദ്യമായി വാട്ടർ മെട്രോ സർവീസ് തുടങ്ങിയത് കൊച്ചിയിലാണ്. അവിടെ വാട്ടർ മെട്രോ പുതിയൊരു കുതിച്ചുചാട്ടത്തിന് കളമൊരുക്കുകയാണ്. അതിവേഗ ബോട്ട് സർവീസുകൾ വികസിപ്പിക്കാനാണ് വാട്ടർ മെട്രോയുടെ പദ്ധതി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് അതിവേഗം എത്തുന്നതാണ് പദ്ധതി. അണിയറയിൽ വൻ ഒരുക്കങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്. നെടുമ്പാശ്ശേരിയിലേക്ക് വലിയ ഗതാഗതക്കുരുക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. മണിക്കൂറുകൾക്കു മുൻപ് തന്നെ കൊച്ചിയിൽ നിന്നും യാത്ര തുടങ്ങേണ്ട അവസ്ഥ. ഈ സാഹചര്യത്തിലാണ് ഭാവി മുന്നിൽകണ്ട് അതിവേഗ സർവീസിന് കളം ഒരുങ്ങുന്നത്. ഹൈഡ്രജൻ ബോട്ടുകളാണ്…

Read More
VANDE-BHARATH-SLEEPER-TRAINS-EMERGENCY-BIRTH

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ ഇനി എമർജൻസി ക്വട്ട.

 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ എമർജൻസി ക്വാട്ടകൾ ഉണ്ടായിരുന്നില്ല. ഈ കുറവ് പരിഹരിച്ചുകൊണ്ടാണ് റെയിൽവേ മന്ത്രാലയം പുതിയ തീരുമാനം കൈക്കൊണ്ടത്. ഇനിമുതൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ എമർജൻസി ക്വാട്ടകൾ ഉണ്ടാകും. ഇതുകൂടാതെ അമൃത് ഭാരത് ട്രെയിനുകളിലും എമർജൻസി ക്വാട്ടകൾ ഏർപ്പെടുത്താൻ തീരുമാനമായി. ഇത് സംബന്ധിച്ച് എല്ലാ സോണൽ ഓഫീസുകൾക്കും റെയിൽവേ മന്ത്രാലയം നിർദ്ദേശം നൽകി. പ്രവർത്തി ദിവസങ്ങളും വാരാന്ത്യങ്ങളും ഉൾപ്പെടെ പരിഗണിച്ച് ബർത്തുകളുടെ എണ്ണം  നിജപ്പെടുത്തിയിട്ടുണ്ട്.   ഏതൊക്കെ ദിവസം കിട്ടും പ്രവർത്തി ദിവസങ്ങളിൽ ഫസ്റ്റ് ക്ലാസ്…

Read More
MASINAGUDI-ELEPHENT-REVALDO-DIED

മസിനഗുഡിയുടെ സ്വന്തം റിവോൾഡോ ചരിഞ്ഞു.

 വന്യജീവി പ്രേമികളുടെ പ്രിയതാരം ആയിരുന്ന കൊമ്പൻ റിവോൾഡോ ചരിഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെയാണ് ചികിത്സയിലിരിക്കെ ആണ് റിവോൾഡോ വിടവാങ്ങിയത്. മുതുമല ടൈഗർ റിസർവിന് കീഴിലെ മസിനഗുഡിയിൽ ഏറെക്കാലമായി നിറസാന്നിധ്യമായിരുന്നു റിവോൾഡോ. ഒരിക്കൽപോലും നാട്ടുകാരെയോ വിനോദസഞ്ചാരികളെയോ ആക്രമിക്കാതെ ശ്രദ്ധ നേടിയ കാട്ടുകൊമ്പൻ ആണ് റിവോൾഡോ. പരിസ്ഥിതി ശാസ്ത്രജ്ഞൻ മാർക്ക് ദാവീദാരുമായുള്ള റിവോൾഡോയുടെ സൗഹൃദം വാർത്തകളിൽ ഇടം നേടിയിരുന്നു.  അടുത്തകാലത്തായി  റിവോൾഡോയെ  കാണാനില്ലെന്ന് വാർത്ത പരന്നിരുന്നു. പിന്നീട് നടത്തിയ തിരച്ചിലാണ് അവശനിലയിൽ  കാട്ടിൽ ഒരു ഭാഗത്ത് ആനയെ കണ്ടത്. തുടർന്ന് ചികിത്സ…

Read More
vandebharath-trains-suspended

യാത്രക്കാരില്ല; വന്ദേ ഭാരത് സർവീസുകൾ നിർത്തി.

ആഡംബരത്തിന്റെ കാര്യത്തിലും വേഗതയുടെ കാര്യത്തിലും ഇന്ത്യയിൽ വിപ്ലവവുമായി മാറിയ ട്രെയിനുകളാണ് വന്ദേ ഭാരത്. ആധുനികമായ ഡിസൈൻ സൗകര്യങ്ങളും, വൃത്തിയും ഉൾപ്പെടെ ആളുകൾ വന്ദേ ഭാരതിനെ നെഞ്ചിലേറ്റി കഴിഞ്ഞു. കേരളത്തിലെ ട്രെയിനുകളിൽ ആണെങ്കിൽ ടിക്കറ്റ് കിട്ടാൻ തന്നെ ഇല്ല. കൂടുതൽ പുതിയ റൂട്ടുകളിൽ ട്രെയിൻ വേണമെന്ന് ആവശ്യവും ശക്തമാണ്. അതിനിടെയാണ് രാജ്യത്തെ ചില കോണുകളിൽ നിന്ന് വന്ദേ ഭാരത് ട്രെയിൻ സർവീസ് പിൻവലിക്കുന്ന വിവരം പുറത്തുവരുന്നത്.  പ്രധാനമായും രണ്ടു വന്ദേ ഭാരത് സർവീസുകളാണ് നിലവിൽ റെയിൽവേ നിർത്തിയത്. യാത്രക്കാരുടെ…

Read More
satram-airstrip-trip-idukki-

ഈ കടുത്ത ചൂടിൽ മഞ്ഞു പെയ്യുന്ന സത്രത്തിലേക്ക് പോയാലോ?

വേനൽചൂട് പതുക്കെ പതുക്കെ കൂടി വരികയാണ്. കേരളത്തിലെ പല നഗരങ്ങളിലും 34 ഡിഗ്രിക്ക് മുകളിലേക്ക് ചൂട് എത്തിക്കഴിഞ്ഞു. കഴിഞ്ഞവർഷത്തെപ്പോലെ രാത്രി ചൂട് ഇതുവരെ കൂടിയിട്ടില്ല എന്നത് മാത്രമാണ് ഏക ആശ്വാസം. വരുംദിവസങ്ങളിൽ ഈ അവസ്ഥ കൂടുതൽ രൂക്ഷമാകും എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ചൂട് ചിലപ്പോൾ കഴിഞ്ഞ വർഷങ്ങളിലെ പോലെ 40 ഡിഗ്രിയും കഴിഞ്ഞ് മുന്നോട്ട് പോയേക്കാം. അങ്ങനെ വന്നാൽ എന്ത് ചെയ്യും? നഗരങ്ങളിൽ സ്ഥിരമായി ജീവിക്കുന്നവർക്ക്  മറ്റു വഴികൾ ഒന്നുമില്ല. എങ്കിലും ഇടയ്ക്ക് ശരീരവും മനസ്സും ഒന്ന്…

Read More
sabarimala-next-darshanam-date-February

ശബരിമല യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നട ഫെബ്രുവരി 12ന് തുറക്കും.

മാസ പൂജകൾക്കായി ശബരിമല നട തുറക്കുമ്പോൾ ദർശനം കാത്തു നിൽക്കുന്ന ഭക്തർ ശ്രദ്ധിക്കുക.കുംഭമാസ പൂജകൾക്കായി ശബരിമല നട ഫെബ്രുവരി 12ന് തുറക്കും.വൈകിട്ട് 5 മണിക്ക് തന്ത്രി  കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി നടതുറന്ന് ദീപം തെളിയിക്കും.  തുടർന്ന് ആചാരപരമായ ചടങ്ങുകളുടെ ഭാഗമായി  ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി  പകരും. എന്നാൽ ഫെബ്രുവരി 12ന് ഭക്തർക്ക് ദർശനം ഉണ്ടാകില്ല. കുംഭമാസം ഒന്നാം തീയതിയായ ഫെബ്രുവരി 13ന് രാവിലെ അഞ്ചുമണിക്കാണ് ദർശനത്തിനായി നട…

Read More
sureshgopi-railway-new-projects-for-kerala

കേരളത്തിന് ഇതാ രണ്ട് സുപ്രധാന റെയിൽവേ പദ്ധതികൾ കൂടി: സുരേഷ് ഗോപി

കേരളത്തിന്റെ റെയിൽവേ പ്രശനത്തിന് പരിഹാരം എന്നവണ്ണം പുതിയ രണ്ടു പദ്ധതികൾ കൂടി  വരുന്നതായി കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. റെയിൽവേ യാത്രക്കാരുടെ ക്ലേശത്തിന് പരിഹാരം ആയാണ് രണ്ട് പദ്ധതികളും വരുന്നതെന്ന് അദ്ദേഹം പറയുന്നു. പുതിയ 9 പാസഞ്ചർ ട്രെയിനുകൾ തുടങ്ങുന്നതിന് കാരണമാകുന്നതാണ് ഒരു പദ്ധതി. ഈ പദ്ധതിയിലൂടെ തന്നെ ചരക്ക് നീക്കം സുഗമമാകും. രണ്ടാമത്തെ പദ്ധതി പാസഞ്ചർ ട്രെയിനുകളുടെ സമയം 45 മിനിറ്റ് വരെ ലാഭിക്കുന്നതിന് ഗുണം ആകുന്നതാണ്. വിവിധ പാതകളിൽ ട്രെയിനുകളുടെ സമയക്രമം…

Read More
FINE-FOR-PASSENGERS-IN-BANGALURU-METRO

ട്രെയിനിൽ  സ്പീക്കർ ഫോണിൽ പാട്ട് കേട്ടതിന് പിഴ. സംഭവം ഇന്ത്യയിൽ തന്നെ.

ട്രെയിൻ യാത്രയ്ക്കിടെ സ്പീക്കർ ഫോൺ വെച്ച് പാട്ട് കേൾക്കുന്നവരാണോ നിങ്ങൾ. എങ്കിൽ പിഴ വീഴും എന്ന് ഉറപ്പിച്ചു കൊള്ളുക. ഹെഡ് ഫോൺ വെക്കാതെ ഉച്ചത്തിലുള്ള സംഗീതമോ  മറ്റെന്തെങ്കിലും ഓഡിയോ ഉൾപ്പെടെ കേട്ടതിന് 57, 538 കേസുകളാണ് രജിസ്റ്റർ ചെയ്തത്.  സംഭവം ഇന്ത്യൻ റെയിൽവേയ്ക്ക് കീഴിലുള്ള ട്രെയിനുകളിൽ അല്ല എന്ന് മാത്രം. യാത്രക്കാർ ഏറെ ആശ്രയിക്കുന്ന ബംഗലൂരുവിന്റെ ‘നമ്മ മെട്രോ’ ആണ് യാത്രക്കാരെ അച്ചടക്കം പഠിപ്പിക്കാനായി രംഗത്ത് വന്നത്.   കഴിഞ്ഞ ഒരു വർഷക്കാലം യാത്രക്കാർ നടത്തിയ അച്ചടക്ക ലംഘനങ്ങൾക്ക്…

Read More