വയറും മനസ്സും നിറയ്ക്കും ചേന- പയർ മെഴുക്കുപുരട്ടി
പല രൂപത്തിൽ നമ്മുടെ മുൻപിൽ എത്തുന്ന രണ്ടു വിഭവങ്ങളാണ് ചേനയും, പയറും. ഇവ രണ്ടു കൂടിച്ചേർന്നുള്ള കോമ്പിനേഷൻ ആണെങ്കിൽ രുചിയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, സിലീനിയം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയവയെല്ലാം ചേനയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ‘സി’ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ, ചേന അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു, കൂടാതെ ശക്തമായ ആന്റി-ഓക്‌സിഡന്റ് ഗുണങ്ങളുമുണ്ട്.ഉയർന്ന നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് നല്ല ദഹനത്തെ സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിൽ ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നതിനാൽ…


