മോഹൻലാലിന്റെ ‘ദൃശ്യം 3’ ഏപ്രിൽ രണ്ടിന്.
മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ വിസ്മയിപ്പിച്ച ദൃശ്യം മൂന്ന് എന്നെത്തും എന്ന ചോദ്യം ഇനി വേണ്ട. ദൃശ്യം 3 സിനിമയുടെ റിലീസ് ഉൾപ്പെടെയുള്ള വിവരങ്ങളും തിയേറ്റർ കരാറും പുറത്തുവന്നു. ദൃശ്യം സിനിമയിലെ പോലെ ആ സസ്പെൻസ് നിലനിർത്തുന്നില്ല. വിഷു – ഈസ്റ്റർ റിലീസ് ആയി ഏപ്രിൽ രണ്ടിന് മോഹൻലാൽ ചിത്രം തിയേറ്ററുകളിൽ എത്തുന്നു. ഇത് സംബന്ധിച്ചുള്ള വിവരങ്ങളും ആശിർവാദ് ഫിലിംസ് പുറത്തുവിട്ടു. തിയേറ്റർ ഉടമകളുമായി ഉണ്ടാക്കിയ കരാറാണ് ഇപ്പോൾ പുറത്തുവന്നത്. ഇതുവരെയുള്ള കരാറിലെ രീതികൾ ഒന്നുമല്ല ദൃശ്യം…


