ആറ്റുകാൽ പൊങ്കാല;അറിയേണ്ടതെല്ലാം
ഭക്തജന ലക്ഷങ്ങൾ ആറ്റുകാലിലേക്ക് ഒഴുകിയെത്തുന്ന മണിക്കൂറുകളാണ് ഇനി. തിരുവനന്തപുരം നഗരം അക്ഷരാർത്ഥത്തിൽ ഒരു യാഗശാലയായി മാറുന്ന അപൂർവ നിമിഷം. യാഗത്തിന്റെ യജമാനന്മാർ പക്ഷേ സ്ത്രീകളാണ് എന്ന് മാത്രം. ഇത്ര അധികം സ്ത്രീകൾ ഒരുമിച്ച് ദേവിയെ ആരാധിച്ചുകൊണ്ട് സമർപ്പണം നടത്തുന്ന ഒരു ചടങ്ങ് ലോകത്തിൽ തന്നെ അപൂർവ്വം. അതുകൊണ്ടുതന്നെയാണ് സ്ത്രീകളുടെ ശബരിമല എന്ന വലിയ വിശേഷണത്തോടുകൂടി ആറ്റുകാൽ ദേവീക്ഷേത്രം അറിയപ്പെടുന്നത്. ആറ്റുകാൽ പൊങ്കാല വർഷങ്ങളായി കേട്ടറിയുന്നവർ ആണ് മലയാളികളിൽ ഭൂരിപക്ഷം ആളുകളും. ഇതിനകം തന്നെ ലക്ഷക്കണക്കിന് സ്ത്രീകൾ പൊങ്കാലയുടെ…


