കാടിനെ സ്നേഹിക്കുന്നവർക്ക് സന്തോഷവാർത്ത ;കർണാടകയിൽ ബന്ദിപ്പൂർ- നാഗർഹോളേ സഫാരികൾ പുനരാരംഭിക്കുന്നു.
ദക്ഷിണേന്ത്യയിലെ കാടുകളിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് ബന്ദിപ്പൂർ ടൈഗർ റിസർവും നാഗർഹോളേ ടൈഗർ റിസർവും. വന്യമൃഗങ്ങളെ കാണുന്നതിന് ഇവിടെയൊക്കെ സഞ്ചാരികളുടെ വലിയ ഒഴുക്ക് ആയിരുന്നു. പ്രത്യേകിച്ച് കടുവകളുടെ ചിത്രം പകർത്താൻ വന്യജീവി ഫോട്ടോഗ്രാഫർമാർ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന സ്ഥലങ്ങളാണ് ബന്ദിപ്പൂരും കബനി എന്ന പേരിൽ അറിയപ്പെടുന്ന നാഗർഹോളേ ടൈഗർ റിസർവും. എന്നാൽ മനുഷ്യ വന്യജീവി സംഘർഷത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുകാലങ്ങളായി ഈ രണ്ട് കടുവാ സംരക്ഷണ കേന്ദ്രവും അടച്ചിരുന്നു. ഈ രണ്ട് കേന്ദ്രങ്ങളിലും സഫാരികളും നിരോധിച്ചിരുന്നു. ഇതോടെ വലിയ…


