ഹമ്പി മാത്രം അല്ല,ശില്പഭംഗിയിൽ നൂറ്റാണ്ടുകളുടെ ചരിത്രം കാണാൻ ഹോയ്സാലന്മാരുടെ സാമ്രാജ്യത്തിലേക്ക് ഒരു യാത്ര
രാജ്യത്തിന്റെ പുരാതന ചരിത്രം അറിയാൻ താല്പര്യമുള്ളവർ ആണോ നിങ്ങൾ? സ്കൂളിലെ പാഠപുസ്തകങ്ങളിലും മറ്റും പഠിച്ചു വായിച്ചറിയാൻ അല്ല. കഥകളും ചരിത്രപുസ്തകങ്ങളും വായിച്ചും കേട്ടും മനസ്സിലാക്കാനും അല്ല. നേരിട്ട് കണ്ട് ആ ചരിത്രത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കാൻ. അതിന് ഏറ്റവും നല്ല വഴി നമ്മുടെ പുരാതന നഗരങ്ങളിലേക്ക് ഉള്ള യാത്രകൾ ആണ്.ഹംപിയും അജന്തയും എല്ലോറയും എല്ലാം ഭാരതീയ വാസ്തു ശില്പ ഭംഗിയും അതിന്റെ ആഴവും നമ്മളെ കാട്ടുന്നവയാണ്. അതിനൊപ്പം ചരിത്രവും വിജ്ഞാനവും പകർന്നു നൽകുന്നു. ചരിത്രത്തിൽ നമ്മുടെ രാജ്യം…


