കേരളത്തിലെക്ക് ഇത് കൃഷി ചെയ്യാൻ കൂട്ടമായി തമിഴ് കർഷകർ. കാരണം ഇതാണ്.
കേരളത്തിന്റെ മലയോര മേഖലയിലേക്ക് കർഷകരുടെ വലിയ ഒഴുക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. അതും സമീപ സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നുള്ള കർഷകരാണ് ഏറെയും ഇടുക്കി ഉൾപ്പെടെയുള്ള ഹൈറേഞ്ച് മേഖലയിലേക്ക് എത്തുന്നത്. കാരണം ഒന്നുമാത്രം. ഏലകൃഷിക്ക് ലഭിക്കുന്ന മികച്ച വില. ഇടുക്കി ജില്ലയിലെ കമ്പംമെട്ട്, വണ്ടൻമേട് മേഖലകളിലാണ് പ്രധാനമായും തമിഴ്നാട്ടിൽ നിന്നുള്ള കർഷകർ കാര്യമായി എത്തിയത്. ഏലത്തിന് കിലോയ്ക്ക് 2400-2600 വരെ വില സ്ഥിരമായി നിൽക്കുന്നതാണ് തമിഴ്നാട്ടിൽ നിന്നുള്ള കർഷകരെ ആവേശത്തിലാക്കുന്നത്. കൃഷിയുള്ള ഏലത്തോട്ടങ്ങൾ ഏക്കറിന് 2 ലക്ഷം രൂപ വരെ…


