ട്രെയിനിൽ സ്പീക്കർ ഫോണിൽ പാട്ട് കേട്ടതിന് പിഴ. സംഭവം ഇന്ത്യയിൽ തന്നെ.
ട്രെയിൻ യാത്രയ്ക്കിടെ സ്പീക്കർ ഫോൺ വെച്ച് പാട്ട് കേൾക്കുന്നവരാണോ നിങ്ങൾ. എങ്കിൽ പിഴ വീഴും എന്ന് ഉറപ്പിച്ചു കൊള്ളുക. ഹെഡ് ഫോൺ വെക്കാതെ ഉച്ചത്തിലുള്ള സംഗീതമോ മറ്റെന്തെങ്കിലും ഓഡിയോ ഉൾപ്പെടെ കേട്ടതിന് 57, 538 കേസുകളാണ് രജിസ്റ്റർ ചെയ്തത്. സംഭവം ഇന്ത്യൻ റെയിൽവേയ്ക്ക് കീഴിലുള്ള ട്രെയിനുകളിൽ അല്ല എന്ന് മാത്രം. യാത്രക്കാർ ഏറെ ആശ്രയിക്കുന്ന ബംഗലൂരുവിന്റെ ‘നമ്മ മെട്രോ’ ആണ് യാത്രക്കാരെ അച്ചടക്കം പഠിപ്പിക്കാനായി രംഗത്ത് വന്നത്. കഴിഞ്ഞ ഒരു വർഷക്കാലം യാത്രക്കാർ നടത്തിയ അച്ചടക്ക ലംഘനങ്ങൾക്ക്…


