pumpkin-seed-for-health

ഉറക്കക്കുറവാണ് പ്രശ്‌നമെങ്കില്‍ മത്തന്‍ വിത്ത് കഴിക്കൂ…

വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയ മത്തങ്ങ വിത്ത് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ നിരവധി പോഷകങ്ങൾ അടങ്ങിയ ഈ വിത്തുകൾ ശരീരത്തിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മത്തങ്ങ വിത്ത് ഏത് രൂപത്തിലും കഴിക്കാവുന്നതാണ്. ആരോഗ്യ ഗുണങ്ങൾ . മത്തങ്ങ വിത്തിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാൽ ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൂടാതെ, ഇത് ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ (HDL) അളവ് ഉയർത്താനും സഹായകമാണ്. . രക്തസമ്മർദ്ദം കുറയ്ക്കാൻ മത്തങ്ങ…

Read More
unhealthy-food-for-brain

ഈ ഭക്ഷണം അപകടകാരിയാണ്; തലച്ചോറിനെ വരെ ബാധിക്കാം..!

ഭക്ഷണങ്ങൾ വില്ലൻ ആകുന്ന അവസ്ഥ നമ്മുടെ ജീവിതത്തിൽ പലപ്പോഴും ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ എന്തൊക്കെ ഭക്ഷണം കഴിക്കണം എന്ന കാര്യത്തിൽ കാര്യമായ ബോധവൽക്കരണവും ഈ കാലത്ത് നടക്കാറുണ്ട്. പൊതുവേ എണ്ണ പലഹാരങ്ങളെ കുറിച്ചും റെഡിമെയ്ഡ് ഭക്ഷണങ്ങളെ കുറിച്ചും ഒക്കെ പല മുന്നറിയിപ്പുകളും നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഇതിനൊക്കെ അപ്പുറത്ത് നമ്മുടെ നിത്യജീവിതത്തിൽ എല്ലാവരും ചേർത്തുവച്ചിരിക്കുന്ന ഒരു ഭക്ഷണം നമ്മുടെ തലച്ചോറിനെ വരെ ബാധിക്കാം എന്നാണ് വിദഗ്ധരായ ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നത്. പഞ്ചസാരയാണ് നമ്മുടെ ജീവിതത്തിൽ ചിലപ്പോൾ വില്ലനായി മാറാവുന്ന ആ…

Read More
indigestion-cause-cancer

ദഹനക്കേട് ക്യാൻസറിന്റെ ലക്ഷണം ആണോ?

നമ്മളിൽ പലർക്കും പല സമയത്തും ദഹനക്കേടുകൾ ഉണ്ടാകാറുണ്ട്. ഇടയ്ക്കിടെ ഉണ്ടാകുന്ന അസിഡിറ്റി പോലെയുള്ള പ്രശ്നങ്ങളും നമ്മളെ അലട്ടാറുണ്ട്. വയറിന്റെ കമ്പനാവസ്ഥയും പലപ്പോഴും നേരിടുന്ന പ്രശ്നമാണ്. ഇവയെല്ലാം ഉദരത്തിലെ ക്യാൻസറിന്റെ ലക്ഷണം ആണോ എന്നാണ് പ്രധാന സംശയം. ഉത്തരം പറയും മുൻപ് ചില കാര്യങ്ങൾ കൂടി ചിന്തിക്കേണ്ടതുണ്ട്. പൊതുവേ നമ്മൾ പലപ്പോഴും അവഗണിക്കുന്ന ഒന്നാണ് ദഹനക്കേട്. സ്വയം ചികിത്സ നടത്തുന്ന രീതിയാണ് പലപ്പോഴും കാണാറുള്ളത്. അസിഡിറ്റി മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെയും അങ്ങനെ തന്നെയാണ് സാധാരണ മനുഷ്യർ കണക്കാക്കാറുള്ളത്. എന്നാൽ…

Read More
water-drinking

വെള്ളം കുടിച്ചാൽ വണ്ണം കുറയുമോ?

വെള്ളത്തിനുള്ള പ്രാധാന്യം നമ്മുടെ ജീവിതത്തിൽ പല ഘട്ടങ്ങളിലായി ഡോക്ടർമാർ ഉൾപ്പെടെ ബോധ്യപ്പെടുത്താറുണ്ട്. ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്ന സമയത്തൊക്കെ പലപ്പോഴും വെള്ളം കുടിക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകും. വെള്ളം പൊതുവിൽ ഒരു ഔഷധമായി പോലും കണക്കാക്കാറുണ്ട്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും പരിഹാരമായി വെള്ളം മാറാറുണ്ട്.  വെള്ളം കുടിച്ചാൽ ശരീരഭാരം കുറയുമോ എന്ന ചോദ്യത്തിന് കുറയും എന്നാണ് ഉത്തരം. ശരീരത്തിലെ ദഹന പ്രക്രിയ 30 ശതമാനം വരെ അധികമായി വെള്ളം കുടിക്കുന്നത് മൂലം നടക്കും. രാവിലെ ഉണർന്ന…

Read More
women-bone-health

സ്ത്രീകളിലെ എല്ല് തേയ്മാനം; യഥാര്‍ത്ഥ വില്ലന്‍ ഇവനാണ്!

എല്ലിന്റെ ആരോഗ്യത്തെക്കുറിച്ച് കേൾക്കുമ്പോൾ എല്ലാം കൂടെ വരുന്ന ഒന്നാണ് കാൽസ്യത്തിന്റെ ലഭ്യത. ഭക്ഷണത്തിലൂടെ അടക്കം ശരീരത്തിൽ കാൽസ്യത്തിന്റെ അളവ് ഉറപ്പാക്കാൻ വേണ്ടിയുള്ള പരസ്യങ്ങളും നമ്മൾ നിരവധി കാണാറുണ്ട്. എന്നാൽ കാൽസ്യം മാത്രം പോരാ എല്ലിന്റെ ആരോഗ്യം സംരക്ഷിക്കാൻ എന്നാണ് വിദഗ്ധർ ചൂണ്ടി കാട്ടുന്നത്. കാൽസ്യം ശരീരത്തിൽ ശരിയായ നിലയിൽ പ്രവർത്തിക്കണമെങ്കിൽ മഗ്നീഷ്യത്തിന്റെ അളവും വേണ്ടവിധത്തിൽ വേണമെന്നാണ് ഇവർ പറയുന്നത്. പൊതുവേ സ്ത്രീകളുടെ ശരീരത്തിൽ നടക്കുന്ന പരിശോധനകളിൽ മഗ്നീഷ്യത്തിന്റെ അളവ് കുറവാണ് എന്ന് വിദഗ്ധരായ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനുള്ള…

Read More
sleepless-night-the-lifepicture-health

രാത്രി കിടന്നാലും ഉറങ്ങാൻ കഴിയുന്നില്ല? പരിഹാരം ഡോക്ടർ പറയുന്നു

ഉറക്കം മനുഷ്യന് ഏറ്റവും വലിയ ഒരു അനുഗ്രഹമായി പലരും പലപ്പോഴും പറയാറുണ്ട്. രാത്രി വൈകിയാലും ഒന്ന് കിടന്നുറങ്ങാൻ കഴിയാത്ത പ്രശ്നങ്ങൾ നേരിടുന്നവരാണ് പലരും. പലതരം മാനസിക സമ്മർദ്ദങ്ങളും, ഹോർമോൺ പ്രശ്നങ്ങളും എല്ലാം സ്വാഭാവികമായ ഉറക്കത്തെ തടസ്സപ്പെടുത്താറുണ്ട്. ഇങ്ങനെ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമാകുന്ന നിർദ്ദേശമാണ് അനസ്തേഷ്യ വിഭാഗത്തിൽ ജോലിചെയ്യുന്ന ഡോക്ടർ മയ്റോ ഫിഗൂറ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഫിഗൂറ ടിപ്പുകൾ നിർദ്ദേശിക്കുന്നത്. കിടന്നു കുറച്ചുനേരം കഴിഞ്ഞ് ഉറങ്ങാൻ കഴിയാതെ വന്നാൽ തലച്ചോറ് ഒരുപാട് ചിന്തകളിൽ കൂടി കടന്നു പോകുന്നു എന്നാണ് അർത്ഥം….

Read More