നാല്പത് വയസുകഴിഞ്ഞോ? ആരോഗ്യകാര്യത്തിൽ ഇനി ശ്രദ്ധിക്കേണ്ടത് ഇതൊക്കെയാണ്.
നാല്പതുകൾ പലപ്പോഴും മനുഷ്യരെ ഇരുത്തി ചിന്തിപ്പിക്കുന്ന പ്രായമാണെന്ന് പറഞ്ഞു കേൾക്കാറുണ്ട്. നാല്പത് വയസ് കഴിയുമ്പോൾ മുതലാണ് മനുഷ്യർ ജീവിച്ചു തുടങ്ങുന്നത് എന്ന് പോലും കാവ്യാത്മകമായി പറയുന്നു. അതുവരെയുള്ള ജീവിതാനുഭവങ്ങൾ എല്ലാം വെച്ച് ഇനിയുള്ള ജീവിതം കളയാതിരിക്കാൻ ആണ് പലരും ഉപദേശിക്കാറുള്ളത്. ഏതായാലും നാല്പതുകൾ വളരെ പ്രധാനപ്പെട്ടതാണെന്ന് ഡോക്ടർമാരും മുന്നറിയിപ്പ് നൽകുന്നു. എന്തൊക്കെയാണ് ഈ പ്രായം എത്തിയാൽ ശ്രദ്ധിക്കേണ്ടത്. വിശദമായി വായിക്കാം ശരീരത്തിൽ എന്താണ് മാറ്റങ്ങൾ? നാല്പത് വയസ്സ് കഴിയുമ്പോൾ നമ്മുടെ ശരീരത്തിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടാകുന്നു…


