കേരളത്തിൽ 160 കിലോമീറ്റർ വേഗതയിൽ ട്രെയിൻ പാത വരുന്നു.
അതിവേഗ ട്രെയിൻ ആയ വന്ദേ ഭാരത് ഇറങ്ങിയിട്ട് കാലമധികം ആയില്ല. ട്രെയിനിന് വേഗം ഉണ്ടെങ്കിലും ആ വേഗത്തിൽ കേരളത്തിൽ ഓടിക്കാൻ കഴിഞ്ഞിരുന്നില്ല. വളവു നിറഞ്ഞ റെയിൽപാതകൾ നിവർത്തിയെടുക്കാൻ തന്നെ കാലങ്ങൾ വേണ്ടിവരും. ഷോർണൂർ കോഴിക്കോട് റൂട്ടിലെ 110 കിലോമീറ്റർ വേഗതയാണ് കേരളത്തിലെ പരമാവധി വേഗം. ഇനിയെത്ര വേഗത്തിലുള്ള ട്രെയിൻ വന്നാലും കേരളത്തിലെ പാതകളുടെ മോശം അവസ്ഥ മൂലം ഇവിടെയുള്ളവർക്ക് ഗുണം കിട്ടില്ല. ഈ സാഹചര്യത്തിലാണ് അതിവേഗപാതകളെ കുറിച്ച് കേന്ദ്രസർക്കാർ പഠനം തുടങ്ങിയത്. ഏഴു പാതകൾക്കാണ് അണിയറയിൽ മുന്നൊരുക്കം…


