ശ്വാസംമുട്ടി യാത്ര ചെയ്യേണ്ട;ആശ്വാസമായി റെയിൽവേയുടെ പ്രഖ്യാപനം.
ദിവസവും ട്രെയിനിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നവരാണ് മലയാളികൾ. ദീർഘദൂര ട്രെയിനുകളിൽ മാത്രമല്ല ഹ്രസ്വദൂര ട്രെയിനുകളിലും ഇതാണ് സാഹചര്യം. പാസഞ്ചർ മെമു ട്രെയിനുകൾ എല്ലാം യാത്രക്കാരെ കൊണ്ട് നിറഞ്ഞ അവസ്ഥയാണ്. ഇതിനിടെയാണ് യാത്രക്കാർക്ക് ആശ്വാസകരം ആകുന്ന ഒരു പ്രഖ്യാപനവുമായി റെയിൽവേ രംഗത്ത് വന്നത്. പാലക്കാട്-എറണാകുളം റൂട്ടിൽ സഞ്ചരിക്കുന്ന യാത്രക്കാർക്കാണ് പുതിയ പ്രഖ്യാപനത്തിന്റെ ഗുണം. ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളും ആയ നിരവധി ആളുകൾക്ക് ഗുണമുണ്ടാകുന്ന ആ പ്രഖ്യാപനം ഇതാണ്. കോച്ചുകളുടെ എണ്ണം കൂട്ടുന്നു. പാലക്കാട് ജംഗ്ഷനിൽ നിന്നും എറണാകുളം ജംഗ്ഷൻ…


