മാർച്ച് മുതൽ മെയ് വരെ;സിനിമകളുടെ റിലീസ് ഡേറ്റ് ആയി
മലയാള സിനിമ വ്യവസായത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സമയങ്ങളിൽ ഒന്നാണ് മധ്യവേനലവധി. അവധിക്കാലത്ത് പ്രതീക്ഷ നൽകുന്ന ഒരുപാട് ചിത്രങ്ങളാണ് മലയാളത്തിൽ റിലീസിന് കാത്തിരിക്കുന്നത്. മലയാള സിനിമ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളും മാർച്ച് പകുതി മുതൽ മെയ് അവസാനം വരെയുള്ള ദിവസങ്ങളിൽ തീയറ്ററുകളിൽ റിലീസിന് എത്തുന്നുണ്ട്. മലയാളത്തിലെ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ മൂന്നാം ഭാഗം തിയേറ്ററുകളിൽ എത്തുന്നു എന്നതാണ് കാണികൾക്ക് പ്രതീക്ഷ നൽകുന്ന ഒന്ന്. സിനിമ പ്രേമികളെ ഏറെ ചിരിപ്പിച്ച ആട് മൂന്നാം ഭാഗവും തിയറ്ററുകളിൽ എത്തുകയാണ്.മോഹൻലാലും, മമ്മൂട്ടിയും, ഫഹദ്…


