മോഹൻലാലിനെക്കാൾ പ്രതിഫലം വാങ്ങിയ മലയാളത്തിലെ ഏക നടി; ‘രാജാവിന്റെ മകന്’ പിന്നിലെ കഥ
മലയാളത്തിന്റെ മഹാ നടനാണ് മോഹൻലാൽ. വിവിധ കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നടന വിസ്മയം. വർഷം എത്ര കഴിഞ്ഞാലും പുതിയ കഥാപാത്രങ്ങളിൽ തന്റേതായ കയ്യൊപ്പ് പതിപ്പിക്കുന്ന അഭിനയ ശേഷിയാണ് ലാലിനെ വ്യത്യസ്തനാക്കുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ കൂടിയാണ് മോഹൻലാൽ. എന്നാൽ മോഹൻലാലിനെക്കാൾ കൂടുതൽ പ്രതിഫലം വാങ്ങിയ ഒരു നടി മലയാളത്തിലുണ്ട്. ഒരുപക്ഷേ അത്ഭുതം തോന്നുന്ന ഒരു വിവരമായിരിക്കും ഇത്. മലയാളത്തിൽ പൊതുവേ നടിമാരെക്കാൾ കൂടുതൽ പ്രതിഫലം നടന്മാർക്ക് തന്നെയാണ് ഉള്ളത്. മലയാളത്തിൽ മാത്രമല്ല…


