നിറയെ തമാശകളുമായി ഇന്ദ്രൻസിന്റെ ‘ആശാൻ’ ഉടനെത്തുന്നു
സിനിമയ്ക്കുള്ളിലെ സിനിമാ ചിത്രീകരണം മലയാളിക്ക് ഒരു പുതിയ കാഴ്ചയല്ല. ഉദയനാണ് താരം ഉൾപ്പെടെ നിരവധി സിനിമകൾ മലയാളികളുടെ ജനഹൃദയത്തിൽ ഇടം നേടിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇന്ദ്രൻസിനെ നായകനാക്കി സിനിമയ്ക്കുള്ളിലെ സിനിമ ചിത്രീകരണം പശ്ചാത്തലമാക്കി ആശാൻ റിലീസിന് ഒരുങ്ങുന്നത്. അമ്പിളി, ഗപ്പി എന്നീ സിനിമകളിലൂടെ തന്റെ വരവറിയിച്ച സംവിധായകൻ ജോൺപോൾ ജോർജ് ആണ് ആശാന്റെ സംവിധായകൻ. സിനിമയിലെ പൊള്ളത്തരങ്ങളും ചലച്ചിത്രപ്രവർത്തകരുടെ അതിജീവന പോരാട്ടങ്ങളും നർമ്മം ചേർത്ത് അവതരിപ്പിക്കുകയാണ് ആശാൻ. ആശാന് ഗംഭീര പിന്തുണയുമായി മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയും രംഗത്ത്…


