ദേശീയ ജലപാതയുടെ ആദ്യഘട്ടം യാഥാർത്ഥ്യമാകുന്നു
കേരളത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നാണ് ദേശീയ ജലപാത. ഇതിനു വേണ്ടിയുള്ള പണികൾ കഴിഞ്ഞ കുറെ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിൽ സർക്കാരിൽ നിന്ന് പുറത്തുവരുന്ന വിവരം അനുസരിച്ച് ഈ മാസം തന്നെ ദേശീയ ജലപാതയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യും. വർക്കലയിൽ വച്ച് പരിപാടി നടത്താനുള്ള ആലോചനകളാണ് നടക്കുന്നത് . ഉൾനാടൻ ജലഗതാഗത വകുപ്പും കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചേഴ്സ് ലിമിറ്റഡും ചേർന്നാണ് പാതയുടെ നിർമ്മാണ പ്രവർത്തനം നടത്തുന്നത്. നിരവധിയടങ്ങളിൽ ഇപ്പോഴും തകൃതിയായി പണി പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തെ…


