ഇഷ്ടം ആക്ഷൻ സിനിമകൾ എന്ന് പിണറായി; ദാസനെയും വിജയനെയും മറക്കാനാകില്ല.പിണറായി-മോഹൻലാൽ അഭിമുഖം വൈറൽ
തിരഞ്ഞെടുപ്പ് തൊട്ടടുത്തു നിൽക്കേ പലതരത്തിലുള്ള പിആർ വർക്കുകളും സംസ്ഥാനത്ത് കൊഴുക്കുകയാണ്. അതിന്റെ ഭാഗമായി തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ഇന്റർവ്യൂ ചെയ്യാൻ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ എത്തിയത്. അഭിമുഖത്തിന്റെ ടീസർ അടക്കം ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. 1.15 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോയിലെ ചോദ്യങ്ങളും ഉത്തരങ്ങളും രസകരമാണെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു.ഇരുവർ എന്ന പേരിട്ട ഇന്റർവ്യൂവിന്റെ ടീസർ ആണ് ഇപ്പോൾ പുറത്തുവിട്ടത്. മോഹൻലാലാണ് തന്റെ സാമൂഹിക മാധ്യമ പേജിലൂടെ വീഡിയോ പുറത്തുവിട്ടത്.ജനങ്ങൾ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ…


