വംശനാശത്തിൽ നിന്ന് തിരിച്ചുവരവ്; കുനോയിൽ ചീറ്റകളുടെ എണ്ണം അർധ സെഞ്ച്വറി പിന്നിട്ടു
രാജ്യത്ത് ചീറ്റകളുടെ വംശം പുനരുജ്ജീവിപ്പിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന പദ്ധതികളെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് ഒരു വാർത്ത ദി ലൈഫ് പിക്ചർ പുറത്തുവിട്ടത്. പ്രോജക്ട് ചീറ്റ(project cheetah )വൻ വിജയത്തിലേക്കാണ് പോകുന്നു എന്നായിരുന്നു ഒരാഴ്ച മുമ്പ് വന്ന സൂചന. ഇത് ഒരു പടി കൂടി കാര്യങ്ങൾ മാറുകയാണ്. ചീറ്റകളുടെ പ്രസവം അനുദിനം കൂടിവരുന്ന സാഹചര്യമാണ് കേന്ദ്രസർക്കാർ പുറത്തുവിട്ട പുതിയ കണക്ക് ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്രസർക്കാറിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ(kuno national park )ചീറ്റകളുടെ പ്രജനന പദ്ധതിയിൽ(project cheetah…


