“അവസാന നിമിഷം ബോർഡിങ് മാറ്റാം! റെയിൽവേയുടെ വലിയ മാറ്റങ്ങൾ ഏപ്രിൽ 1 മുതൽ”
റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ഉറപ്പായും അറിഞ്ഞിരിക്കേണ്ട പുതിയ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ടിക്കറ്റ് റദ്ദ് ചെയ്യുമ്പോഴുള്ള നിരക്ക് മുതൽ നിരവധി പരിഷ്കാരങ്ങളാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം വരുത്തിയിരിക്കുന്നത്. യാത്രക്കാർക്ക് ഏറെ ഗുണകരമാകുന്ന പരിഷ്കാരങ്ങളും റെയിൽവേ പുതിയ തീരുമാനത്തിലൂടെ നടപ്പിലാക്കുകയാണ്. ഏപ്രിൽ ഒന്നുമുതലാണ് ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിലെ പുതിയ പരിഷ്കാരങ്ങൾ പ്രാബല്യത്തിൽ വരിക. ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞാൽ ബോർഡിങ് പോയിന്റ് മാറ്റാൻ ഏറെ ബുദ്ധിമുട്ടുന്നവരാണ് യാത്രക്കാരിൽ പലരും. യാത്രകളിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ പലപ്പോഴും വലക്കാറുണ്ട്. ബോർഡിങ് സ്റ്റേഷനുകളിൽ…


