“ആട് 3 മുതൽ പാട്രിയറ്റ് വരെ: വേനലവധിയിൽ തിയേറ്ററുകൾ നിറയ്ക്കാൻ ഒരുങ്ങുന്ന13 മലയാള സിനിമകൾ”
മലയാള സിനിമ പ്രേക്ഷകർക്ക് ഇനി ഉത്സവകാലമാണ്. ലോകത്താകമാനം യുദ്ധത്തിന്റെ വലിയ വെല്ലുവിളി നിലനിൽക്കുമ്പോഴും തീരുമാനിച്ച ഡേറ്റുകളിൽ റിലീസുകളുമായി മുന്നോട്ടു പോകാൻ ആണ് നിർമ്മാതാക്കളുടെ തീരുമാനം. വേനലവധി തുടങ്ങും മുൻപ് തന്നെ തിയേറ്ററുകൾ പൂരപ്പറമ്പ് ആകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ചിരിയുടെ മാലപ്പടക്കം കൊളുത്താൻ ആട് മൂന്ന് ആണ് ഇക്കൂട്ടത്തിൽ ആദ്യം തിയേറ്ററുകളിൽ എത്തുന്നത്. മാർച്ച് 19 നാണ് ആട് മൂന്നാം ഭാഗത്തിന്റെ റിലീസ്. ഏറെ ആകാംക്ഷയോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന ഷാജി പാപ്പനെയും കൂട്ടുകാരെയും ഒരുപാട് പുതുമകളോടെയാണ് ഇത്തവണ രംഗത്ത് എത്തിക്കുന്നത്….


