മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച ‘പാട്രിയറ്റ്’ ചിത്രീകരണ ദൃശ്യം പുറത്ത്.
മലയാളത്തിന്റെ ഇതിഹാസ.താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ച ബ്രഹ്മാണ്ഡ ചിത്രം ‘പാട്രിയറ്റി’ന്റെ ചിത്രീകരണ ദൃശ്യങ്ങൾ പുറത്തുവിട്ട് താരങ്ങൾ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് മോഹൻലാലും മമ്മൂട്ടിയും ബിഹൈൻഡ് ദി സീൻ ആദ്യഭാഗം പുറത്തുവിട്ടത്. പ്രേക്ഷകരെ രോമാഞ്ചത്തിൽ നിർത്തുന്ന ദൃശ്യ ഭംഗിയുള്ള കാഴ്ചകളാണ് പുറത്തുവന്നിരിക്കുന്നത്. മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങളെല്ലാം സിനിമയിൽ എത്തുന്നു. ഇവരുടെ ദൃശ്യങ്ങളും വീഡിയോയിൽ കാണാം. മലയാളത്തിന്റെ ഹിറ്റ് സംവിധായകൻ മഹേഷ് നാരായണൻ ആണ് സിനിമയുടെ സംവിധാനം…


