“വയനാടിന്റെ മറഞ്ഞിരിക്കുന്ന സൗന്ദര്യം: കാടും മലയും കാണാൻ 5 സ്പോട്ടുകൾ”
ലോകസഞ്ചാര ഭൂപടത്തിൽ തന്നെ ഇടം പിടിച്ച സ്ഥലമാണ് വയനാട്. കാടും,വയലും, മലകളും എല്ലാം നിറഞ്ഞ വയനാട് പ്രകൃതി ഭംഗി കൊണ്ട് സഞ്ചാരികളെ തിരികെ വിളിക്കുന്ന സ്ഥലമാണ്. ഒരിക്കലെങ്കിലും പോയാൽ വീണ്ടും വീണ്ടും പോകാൻ തോന്നുന്ന ഒരു മാജിക് വയനാടിന് ഉണ്ട്. പ്രകൃതി ഭംഗി നിറഞ്ഞ വ്യൂ പോയിന്റുകളും, തണുപ്പുള്ള കാലാവസ്ഥയും, കാനനഭംഗിയും എല്ലാം സഞ്ചാരികൾക്ക് പുതിയൊരു ഉണർവ് നൽകുന്നു. കേരളത്തിൽ നിന്നും തൊട്ടടുത്തായി തമിഴ്നാട്,കർണാടക വനപ്രദേശങ്ങൾ ഉണ്ട് എന്നുള്ളതാണ് വയനാടിന്റെ ഒരു പ്രത്യേകത. ബന്ദിപ്പൂർ ടൈഗർ റിസർവും,…


