ഇഞ്ചി കൃഷിയിലെ കുമിൾ രോഗത്തെ എങ്ങനെ നേരിടാം?

ginger-farming-agri-tips

ഇഞ്ചി കൃഷി കാര്യമായി ചെയ്യുന്നവർക്കിടയിൽ ഭീഷണിയായി മാറിയിരിക്കുകയാണ് പുതിയ കുമിൾ രോഗം. ഈ രോഗത്തെ ഫലപ്രദമായി നേരിടാനുള്ള വഴികളും ഉണ്ട്. ഇഞ്ചി കൃഷി നടുമ്പോൾ തന്നെ ശ്രദ്ധിച്ചു തുടങ്ങണം. നടുന്ന വിത്ത് രോഗവിമുക്തമാണെന്ന് ഉറപ്പാക്കുകയാണ് പ്രധാനപ്പെട്ട നിയന്ത്രണ മാർഗ്ഗം. രോഗമുള്ള പ്രദേശങ്ങളിൽ നിന്ന് വിത്ത് വാങ്ങുന്നത് ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഏതെങ്കിലും പ്രധാനപ്പെട്ട കുമിൾനാശിനികളിൽ 30 മിനിറ്റ് കുതിർത്തു വെച്ച ശേഷം ഇഞ്ചി വിത്തുകൾ സൂക്ഷിക്കുക. ഇഞ്ചി നടുമ്പോൾ ട്രൈക്കോഡർമ സമ്പുഷ്ട ചാണകം ഉപയോഗിച്ചാൽ കുമിൾ മണ്ണിൽ ആണെങ്കിലും അതിനെ പ്രതിരോധിക്കാൻ സാധിക്കും.

മുൻകൂർ പ്രതിരോധം എന്ന നിലയ്ക്ക് നടീലിന് നാലുമാസം കഴിഞ്ഞ് പ്രൊപിക്കൊണസോൾ ഒരു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കാം. ഇലകളിൽ രോഗ ലക്ഷണം കണ്ടാൽ കുമിൾനാശിനികൾ തളിക്കണം. ഇലകളിൽ കറുപ്പ് നിറം അല്ലെങ്കിൽ കടും ഒലിവ്, പച്ചപ്പാടുകൾ എന്നിവ കാണുന്നതാണ് രോഗലക്ഷണം.

Share This Post

Leave a Reply

Your email address will not be published. Required fields are marked *