“ഒരു സന്തോഷം നിങ്ങളോട് പങ്കുവെക്കുവാൻ തോന്നി”. മണിയൻപിള്ള രാജു

MANIYANPILLARAJU-PURSE-INSTAGRAM-POST

മലയാളികളുടെ പ്രിയ താരം ആണ് മണിയൻപിള്ള രാജു. നിരവധി കഥാപാത്രങ്ങളിലൂടെ ഒരുപാട് ചിരിപ്പിച്ച താരം. ഏറ്റവും ഒടുവിൽ ഒരു സന്തോഷവാർത്ത പങ്കുവെക്കുകയാണ് താരം. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിൽ കൂടിയാണ് താരം  അക്കാര്യം വ്യക്തമാക്കിയത്. രണ്ടുപേർക്കൊപ്പം  നിൽക്കുന്ന ചിത്രം ഉൾപ്പെടെ ഷെയർ ചെയ്താണ് പോസ്റ്റ് തുടങ്ങുന്നത്.

 പോസ്റ്റിൽ ഇങ്ങനെ പറയുന്നു.

 ‘കഴിഞ്ഞദിവസം എന്റെ പേഴ്സ് കളഞ്ഞു പോയി. അതിൽ കുറച്ചു പൈസയും പൈസയേക്കാൾ വിലയുള്ള കാർഡുകളും ഉണ്ടായിരുന്നു. എല്ലാം നഷ്ടപ്പെട്ടെന്ന് വിചാരിച്ചിരുന്നപ്പോഴാണ് ദൈവം മണികണ്ഠ സായൂജ്( സാബു) എന്ന ഒരു ഓട്ടോക്കാരന്റെ രൂപത്തിൽ വന്നത്. എന്റെ പേഴ്സ് കളഞ്ഞു കിട്ടിയത് അവർക്കാണ്. എന്റെ വീട് അന്വേഷിച്ച് കണ്ടെത്തി സാബുവും ഭാര്യ ഉഷയും ചേർന്ന് എന്റെ വീട്ടിൽ കൊണ്ട് തരുകയായിരുന്നു. വളരെയധികം സന്തോഷം നൽകിയ സമയമായിരുന്നു അത്. അവരുടെയും നന്മയ്ക്ക് എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നു. അവരെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ’. പോസ്റ്റ്‌ ഇങ്ങനെ അവസാനിക്കുന്നു.

  പോസ്റ്റിന് താഴെ സാബുവിനും അഭിനന്ദന പ്രവാഹം ആണ്. പ്രമുഖരായ താരങ്ങൾ തന്നെ കമന്റുമായി രംഗത്ത് വന്നിട്ടുണ്ട്. അതെ സമയം  അപൂർവം ചില വിമർശനങ്ങളും കമന്റ്‌ ആയി വന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മണിയൻപിള്ള രാജുവിന് ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട കമന്റ്‌ ആണ് ചിലത്.’പേഴ്സ് കയ്യിൽ കിട്ടിയപ്പോൾ താങ്കൾക്ക് സന്തോഷം, പക്ഷെ താങ്കളുടെ കൂടെ അശ്രദ്ധ കൊണ്ട് നഷ്ടപ്പെടുമായിരുന്ന വഴിയിൽ രണ്ട് ജീവനെ വഴിയിൽ ഉപേക്ഷിച്ചു പോകാൻ താങ്കൾക്ക് ഒരു മടിയും തോന്നിയിരുന്നില്ല, വൈകി പോയെങ്കിലും ഇതൊരു പാഠം ആണ്,’, ഒരു കമന്റ്‌ ഇങ്ങനെ അവസാനിക്കുന്നു.

എന്നാൽ ഇത്തരം നെഗറ്റീവ് കമന്റ്‌കൾക്ക് ആരാധകർ തന്നെ മറുപടി പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റില്ല എന്നാണ് പിന്തുണ നൽകുന്നവർ ചൂണ്ടിക്കാട്ടുന്നവർ പറയുന്നത്. ഏതായാലും നഷ്ടപ്പെട്ട പേഴ്സ് തിരിച്ചു കിട്ടിയ സന്തോഷത്തിൽ ആണ് താരം.

Share This Post

Leave a Reply

Your email address will not be published. Required fields are marked *