കേരളത്തിന് ഇതാ രണ്ട് സുപ്രധാന റെയിൽവേ പദ്ധതികൾ കൂടി: സുരേഷ് ഗോപി

sureshgopi-railway-new-projects-for-kerala

കേരളത്തിന്റെ റെയിൽവേ പ്രശനത്തിന് പരിഹാരം എന്നവണ്ണം പുതിയ രണ്ടു പദ്ധതികൾ കൂടി  വരുന്നതായി കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. റെയിൽവേ യാത്രക്കാരുടെ ക്ലേശത്തിന് പരിഹാരം ആയാണ് രണ്ട് പദ്ധതികളും വരുന്നതെന്ന് അദ്ദേഹം പറയുന്നു. പുതിയ 9 പാസഞ്ചർ ട്രെയിനുകൾ തുടങ്ങുന്നതിന് കാരണമാകുന്നതാണ് ഒരു പദ്ധതി. ഈ പദ്ധതിയിലൂടെ തന്നെ ചരക്ക് നീക്കം സുഗമമാകും. രണ്ടാമത്തെ പദ്ധതി പാസഞ്ചർ ട്രെയിനുകളുടെ സമയം 45 മിനിറ്റ് വരെ ലാഭിക്കുന്നതിന് ഗുണം ആകുന്നതാണ്. വിവിധ പാതകളിൽ ട്രെയിനുകളുടെ സമയക്രമം മെച്ചപ്പെടുന്നതിനും ഇത് ഗുണമാണെന്ന് സുരേഷ് ഗോപി പറയുന്നു.

 ഫേസ്ബുക്കിലൂടെയാണ് സുരേഷ് ഗോപി കേരളത്തിനായി അനുവദിച്ച പുതിയ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കുന്നത്. ആലപ്പുഴ-അമ്പലപ്പുഴ റെയിൽ പാത ഇരട്ടിപ്പിക്കലാണ് സുരേഷ് ഗോപി പ്രഖ്യാപിച്ച ആദ്യ പദ്ധതി. 12.66 കിലോമീറ്റർ ദൂരമുള്ള ഈ ഇരട്ടിപ്പിക്കലിന് 324.16 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചതായി അദ്ദേഹം വ്യക്തമാക്കുന്നു. 

ഗുണം ഇതാണ് 

 എറണാകുളം തുറവൂർ കായംകുളം റൂട്ടിലെ യാത്രാ തടസ്സം നീങ്ങും എന്നാണ് അദ്ദേഹം ഇതിലൂടെ വ്യക്തമാക്കുന്നത്. സിംഗിൾ ലൈൻ എന്ന കുരുക്ക് ഇതോടെ അവസാനിക്കുകയാണ്. പ്രതിദിനം ഇരുവശങ്ങളിലേക്കും ആയി ഒൻപത് പുതിയ പാസഞ്ചർ ട്രെയിൻ കൂടി തുടങ്ങാൻ ഈ സാഹചര്യം വഴിയൊരുക്കുമെന്നും സുരേഷ് ഗോപി പറയുന്നു. കൂടുതൽ ചരക്ക് ട്രെയിനുകൾ ഇതുവഴി യാത്ര ചെയ്യുന്നതിലൂടെ റെയിൽവേക്കും വലിയ വരുമാന വർദ്ധനവ് ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു

 പാലക്കാട് പുതിയ ബൈപ്പാസ് ലൈൻ

 പാലക്കാട് ടൗണിൽ നിന്ന് തുടങ്ങി പറളിയിൽ ചെന്ന് ചേരുന്ന രീതിയിലുള്ള ബൈപ്പാസ് ലൈൻ ആണ് കേന്ദ്രസർക്കാർ രണ്ടാമതായി അനുവദിച്ച പദ്ധതി. 1.80 കിലോമീറ്റർ ദൂരമാണ് പുതിയ ബൈപ്പാസ് ലൈൻ വരുക. ഇതിന് 163.57 കോടി കേന്ദ്രസർക്കാർ അനുവദിച്ചതായും സുരേഷ് ഗോപി വ്യക്തമാക്കുന്നു.

നേട്ടം ഇതാണ് 

 പാലക്കാട് പുതിയ ബൈപ്പാസ് ലൈൻ വരുന്നതിലൂടെ പാലക്കാട് ജംഗ്ഷനിൽ എത്തി എൻജിൻ മാറ്റുന്നത്  മൂലമുണ്ടാകുന്ന ട്രെയിനുകളുടെ വൈകിയോട്ടം ഇതോടെ അവസാനിക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. പാസഞ്ചർ ട്രെയിനുകളുടെ യാത്ര സമയം 40-45 മിനിറ്റ് വരെ ലാഭിക്കാൻ ഇതുമൂലം സാധിക്കും. ഇതിലും ഇരട്ടിയാണ് ചരക്ക് ട്രെയിനുകളുടെ യാത്ര സമയം. ചരക്ക് ട്രെയിനുകൾക്ക് രണ്ടുമണിക്കൂറോളം യാത്ര സമയം ലാഭിക്കാൻ ഇത് ഗുണമാകുമെന്ന് സുരേഷ് ഗോപി വക്തമാക്കി. ഷൊർണൂർ തിരുവനന്തപുരം പൊള്ളാച്ചി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ട്രെയിനുകളുടെ സമയക്രമം ഇതോടെ മെച്ചപ്പെടും. കൃത്യസമയം ഉറപ്പിക്കാൻ ആകും എന്ന് സാരം.

 കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും യാത്രക്കാർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ അവസരം ഒരുക്കുന്നതിനും ഈ പദ്ധതികൾ വലിയ മാറ്റം ഉണ്ടാകുമെന്ന് സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും പ്രത്യേകം നന്ദി അറിയിച്ചു കൊണ്ടാണ് സുരേഷ് ഗോപി ഫേസ്ബുക്കിൽ പുതിയ പദ്ധതികളെ കുറിച്ചുള്ള അറിയിപ്പ് ഇറക്കിയത്.

Share This Post

One thought on “കേരളത്തിന് ഇതാ രണ്ട് സുപ്രധാന റെയിൽവേ പദ്ധതികൾ കൂടി: സുരേഷ് ഗോപി

Leave a Reply

Your email address will not be published. Required fields are marked *