ചര്‍മം തിളങ്ങാന്‍ മാമ്പഴം കൊണ്ട് 4 ഫെയ്സ്പാക്

mango-facepack-for-glowing-skin

തിളക്കമുള്ള ചര്‍മ്മത്തിന് മാമ്പഴം കൊണ്ടുള്ള നാലു ഫെയ്സ്പാക്കുകള്‍ ഇതാ…

  1. മാമ്പഴവും തേനും

ഡ്രൈ സ്കിന്നിനും നോർമൽ സ്കിന്നിനും വളരെ നല്ലതാണ് മാമ്പഴവും തേനും കൊണ്ടുള്ള ഫെയ്സ്പാക്. ഇത് ത്വക്ക് മൃദുവും തിളക്കമുള്ളതുമാകും.

ആവശ്യമായത്:

പാകം വന്ന മാമ്പഴം – 2 ടേബിൾസ്പൂൺ മാമ്പഴം അരച്ചത്

തേൻ – 1 ടീസ്പൂൺ

ഉപയോഗം:

രണ്ടും നന്നായി കലർത്തുക. മുഖത്തും കഴുത്തിലും പുരട്ടുക.15–20 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകുക.

  1. മാമ്പഴവും തൈരും

എണ്ണമയമുള്ള ചര്‍മ്മത്തിന് ബെസ്റ്റാണ് മാമ്പഴവും തൈരും ചേര്‍ന്ന ഫെയ്സ്പാക്.

ആവശ്യമായത്:

മാമ്പഴം – 2 ടേബിൾസ്പൂൺ

തൈര് – 1 ടേബിൾസ്പൂൺ

ഉപയോഗം:

മുഖത്ത് പുരട്ടി 15 മിനിറ്റ് വിടുക. സാധാരണ വെള്ളത്തിൽ കഴുകുക. ചര്‍മ്മത്തിലെ അധികമുള്ള ഓയിൽ കുറയ്ക്കാനും ഫ്രഷ് ലുക്ക് നൽകാനും സഹായിക്കും.

  1. മാമ്പഴവും മഞ്ഞളും

മുഖക്കുരുവിനും കരുവാളിപ്പിനും ഈ പായ്ക് വളരെ നല്ലതാണ്.

ആവശ്യമായത്:

മാമ്പഴം – 2 ടേബിൾസ്പൂൺ

മഞ്ഞൾ – ഒരു ചെറിയ പിടി

ഉപയോഗം:

മാമ്പഴത്തില്‍ വളരെ കുറച്ച് മാത്രം മഞ്ഞൾ ചേർക്കുക. 10–15 മിനിറ്റ് മാത്രം വയ്ക്കുക. മുഖക്കുരുവിന്റെ അടയാളങ്ങൾ കുറയാൻ സഹായിക്കും.

  1. മാമ്പഴവും ചന്ദനവും

മാമ്പഴവും ചന്ദനവും ചേര്‍ന്ന പായ്ക് ചൂടുകാലത്ത് മുഖത്തിന് തണുപ്പും തിളക്കവും നൽകും.

ആവശ്യമായത്:

മാമ്പഴം – 2 ടേബിൾസ്പൂൺ

ചന്ദനം പൊടി – 1 ടീസ്പൂൺ

റോസ് വാട്ടർ – കുറച്ച്

മുഖത്ത് പുരട്ടി 15 മിനിറ്റ് വിടുക. സാധാരണ വെള്ളത്തിൽ കഴുകുക.

Share This Post

Leave a Reply

Your email address will not be published. Required fields are marked *