നമ്മളിൽ പലർക്കും പല സമയത്തും ദഹനക്കേടുകൾ ഉണ്ടാകാറുണ്ട്. ഇടയ്ക്കിടെ ഉണ്ടാകുന്ന അസിഡിറ്റി പോലെയുള്ള പ്രശ്നങ്ങളും നമ്മളെ അലട്ടാറുണ്ട്. വയറിന്റെ കമ്പനാവസ്ഥയും പലപ്പോഴും നേരിടുന്ന പ്രശ്നമാണ്. ഇവയെല്ലാം ഉദരത്തിലെ ക്യാൻസറിന്റെ ലക്ഷണം ആണോ എന്നാണ് പ്രധാന സംശയം. ഉത്തരം പറയും മുൻപ് ചില കാര്യങ്ങൾ കൂടി ചിന്തിക്കേണ്ടതുണ്ട്.
പൊതുവേ നമ്മൾ പലപ്പോഴും അവഗണിക്കുന്ന ഒന്നാണ് ദഹനക്കേട്. സ്വയം ചികിത്സ നടത്തുന്ന രീതിയാണ് പലപ്പോഴും കാണാറുള്ളത്. അസിഡിറ്റി മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെയും അങ്ങനെ തന്നെയാണ് സാധാരണ മനുഷ്യർ കണക്കാക്കാറുള്ളത്. എന്നാൽ അങ്ങനെ അവഗണിക്കേണ്ട ഒന്നല്ല ദഹനക്കേട് എന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
നിങ്ങൾക്ക് സ്ഥിരമായി ദഹനക്കേട് ഉണ്ടെങ്കിൽ ഒരു ഡോക്ടറെ കാണുന്നത് എന്തുകൊണ്ടും നല്ലതാണ്. ദഹനക്കേട് ചിലർക്കെങ്കിലും ക്യാൻസറിന്റെ ലക്ഷണമായി വിദഗ്ധരായ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ ദഹനക്കേട് ഉണ്ട് എന്ന് കരുതി ക്യാൻസർ ആണ് എന്ന് ഭയപ്പെടേണ്ടതില്ല. നമ്മൾ സ്ഥിരമായി കഴിക്കുന്ന ഭക്ഷണങ്ങളും സാഹചര്യങ്ങളും എല്ലാം ഇതിലേക്ക് നയിക്കാം. ഏതായാലും സ്ഥിരമായി പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഒരു ഡോക്ടറിനെ കാണുന്നത് നല്ലതാണ്.


