ദേശീയ ജലപാതയുടെ ആദ്യഘട്ടം യാഥാർത്ഥ്യമാകുന്നു 

national-water-way-innaguration

കേരളത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നാണ് ദേശീയ ജലപാത. ഇതിനു വേണ്ടിയുള്ള പണികൾ കഴിഞ്ഞ കുറെ വർഷങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിൽ സർക്കാരിൽ നിന്ന് പുറത്തുവരുന്ന വിവരം അനുസരിച്ച് ഈ മാസം തന്നെ ദേശീയ ജലപാതയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യും. വർക്കലയിൽ വച്ച് പരിപാടി നടത്താനുള്ള ആലോചനകളാണ് നടക്കുന്നത് . ഉൾനാടൻ ജലഗതാഗത വകുപ്പും കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്‌ട്രക്ച്ചേഴ്സ് ലിമിറ്റഡും ചേർന്നാണ് പാതയുടെ നിർമ്മാണ പ്രവർത്തനം നടത്തുന്നത്. നിരവധിയടങ്ങളിൽ ഇപ്പോഴും തകൃതിയായി പണി പുരോഗമിക്കുകയാണ്.

 ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തെ ആക്കുളം മുതൽ തൃശ്ശൂരിലെ ചേറ്റുവ വരെയാണ് നിർമ്മാണ ജോലികൾ നടക്കുന്നത്. 280 കിലോമീറ്റർ ദൂരമാണ് ആദ്യഘട്ടത്തിൽ വരുന്നത്. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളെയാണ് ആദ്യഘട്ട പാത ബന്ധിപ്പിക്കുന്നത്. 25 മീറ്റർ വീതിയിലാണ് കനാൽ നിർമ്മാണം. യാത്ര ബോട്ടുകൾക്കും ജങ്കാറുകൾക്കും പോകാൻ പാകത്തിൽ രണ്ട് മീറ്ററാണ് ശരാശരി ജലനിരപ്പ്.

 ഉദ്ഘാടനം പൂർത്തിയായാലും  യാത്രയ്ക്കായി ജലപാത തുറക്കുക ഇനിയും വൈകാനാണ് സാധ്യത. ചിലയിടങ്ങളിൽ വീതി കൂട്ടുന്ന ജോലിയും പൂർത്തിയായിട്ടില്ല. മണ്ണിടിച്ചിൽ കാരണം ശിവഗിരി തണലിൽ ഏകദേശം അരക്കിലോമീറ്റർ വീതി കുറവാണ്.12.75 കോടി ചെലവിൽ കഠിനംകുളത്തെ സെന്റ് ആൻഡ്രൂസ് പാലം ഉദ്ഘാടനത്തിന് തയ്യാറായിക്കഴിഞ്ഞു.

Share This Post

Leave a Reply

Your email address will not be published. Required fields are marked *