മലയാളികളുടെ പ്രിയ നടനായ ബിജു മേനോനെതിരെ(Biju Menon) അതിരൂക്ഷ വിമർശനവുമായി സംവിധായകനും ഫെഫ്ക ജനറൽ സെക്രട്ടറിയുമായ ബി ഉണ്ണികൃഷ്ണൻ(B Unnikrishnan) ആണ് രംഗത്ത് വന്നത്. കൊച്ചിയിൽ വാർത്താ സമ്മേളനം നടത്തിയാണ് ബിജുമേനോന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ഉണ്ണികൃഷ്ണൻ വിമർശനം ഉന്നയിച്ചത്. ബിജു മേനോൻ മാത്രമല്ല മലയാളത്തിലെ നടി നടന്മാർക്കെതിരെ എല്ലാം ഉണ്ണികൃഷ്ണൻ വിമർശനം ഉന്നയിക്കുന്നുണ്ട്. ജിത്തു ജോസഫ് ഒടുവിൽ സംവിധാനം ചെയ്ത വലതുവശത്തെ കള്ളൻ എന്ന സിനിമയിൽ ബിജുമേനോൻ അഭിനയിച്ചിരുന്നു
സിനിമയുടെ പ്രമോഷന് വരാത്തത് ചൂണ്ടിക്കാട്ടിയാണ് ബിജു മേനോനെ ബി ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തുന്നത്. സിനിമ പ്രമോഷന് വരും എന്നത് കരാർ പ്രകാരമുള്ള ഉത്തരവാദിത്വമാണ്. ഇത് ഒപ്പിട്ട ശേഷം പിന്നീട് വരാതിരിക്കുന്നത് ശരിയല്ല. ഇതുമൂലം 25 ലക്ഷം രൂപയുടെ നഷ്ടമാണ് സിനിമാനിർമ്മാതാവിന് ഉണ്ടായത് എന്നും ഉണ്ണികൃഷ്ണൻ തുറന്നടിച്ചു.
സംവിധായകൻ കൂടിയായ നിർമ്മാതാവിന്റെ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ ബിജുമേനോൻ പങ്കെടുക്കാത്തതാണ് ബി ഉണ്ണികൃഷ്ണനെ ചൊടിപ്പിച്ചത്. ഈ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാത്ത ബിജുമേനോൻ അതിനുശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്ത വലതുവശത്തെ കള്ളൻ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിയിൽ പങ്കെടുത്ത കാര്യവും ഉണ്ണികൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു. ബിജുമേനോൻ പങ്കെടുക്കാതെ വന്നതോടെ ചാനലിൽ നിന്നും കിട്ടാനുള്ള തുകയാണ് നഷ്ടമായത് എന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
അതേസമയം ബിജു മേനോനെതിരെ മാത്രമല്ല ബി ഉണ്ണികൃഷ്ണന്റെ പ്രതികരണം. മലയാള സിനിമയിലെ നടി നടന്മാരെ പൊതുവേ പ്രതിക്കൂട്ടിൽ ആക്കിയാണ് ഉണ്ണികൃഷ്ണൻ സംസാരിച്ചത്. മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും പുതുക്കിയ സേവന വേതന കരാർ ഒപ്പിട്ടു കൊണ്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് അതിരൂക്ഷ വിമർശനം ഉയർന്നത്.
ഷൂട്ടുകൾ വൈകാൻ കാരണം നടിനടന്മാർ
ആണെന്ന് ഉണ്ണികൃഷ്ണൻ തുറന്നടിച്ചു.കോൾ ടൈം വ്യവസ്ഥകളിൽ സമ്പൂർണ മാറ്റം ആണ് പുതിയ കരാറിലൂടെ പ്രാബല്യത്തിൽ വന്നിരിക്കുന്നത്.സിനിമയിലെ തൊഴിൽ സമയത്തിലും പുതിയ കരാർ മാറ്റം varuth പുതിയ കരാർ പ്രകാരം 12 മണിക്കൂർ ആണ് ജോലി ഉണ്ടാവുക. രാത്രി ജോലിക്ക് ഇരട്ടി ശമ്പളം നൽകണം. ഉച്ചയ്ക്ക് ഒരു മണിക്കൂർ വിശ്രമം അനുവദിച്ചിട്ടുണ്ട്. രാത്രി ജോലി ഉണ്ടെങ്കിൽ അത്താഴത്തിന് ശേഷവും ഒരു മണിക്കൂർ വിശ്രമം നൽകണമെന്നാണ് പുതിയ കരാർ വ്യവസ്ഥ ചെയ്യുന്നത്.തൊഴിൽ സമയം പുന:ക്രമീകരിച്ച് ഫെഫ്കയും നിർമ്മാതാക്കളും തമ്മിൽ ആണ് പുതിയ കരാർ നിലവിൽ വന്നത്.
സമയബന്ധിതമായി ഷൂട്ടിംഗ് പൂർത്തിയാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഫെഫ്കയുടെ കീഴിലുള്ള തൊഴിലാളികൾ വളരെ കുറഞ്ഞ കൂലി വാങ്ങിയാണ് ജോലി ചെയ്യുന്നത്. എന്നാൽ സമാനമായ സാഹചര്യത്തിൽ നടീനടന്മാർ വാങ്ങുന്ന തുക കേട്ട് ഞാൻ ഞെട്ടിപ്പോയെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.നിർമാതാവ് – സംവിധായകൻ – പ്രൊഡക്ഷൻ കൺട്രോളർ – നടി നടമാർ എന്നിവർ ചേർന്നുള്ള പുതിയ കരാർ ഉടൻ വരും എന്നും അദ്ദേഹം വ്യക്തമാക്കി.


