പുതിയ ലുക്കിൽ മോഹൻലാൽ എത്തിയത് എന്തിന്?

mohanlal-new-look-l366

മലയാളികളുടെ പ്രിയതാരം മോഹൻലാൽ പുതിയ ലുക്കിൽ രംഗത്തെത്തിയതാണ് സാമൂഹ്യ മാധ്യമങ്ങളെ പ്രധാന ചർച്ച വിഷയം. ഏറെക്കാലമായി താടിവച്ച് മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ലാലേട്ടൻ പുതിയ ലുക്കിൽ എത്തിയത് എന്തിനെന്ന സംശയമാണ് പലരും പങ്കുവച്ചത്. ചുമ്മാ എന്ന തലക്കെട്ടോടെ മോഹൻലാൽ തന്നെയാണ് സാമൂഹികമാധ്യമത്തിൽ എന്റെ പുതിയ ചിത്രം പങ്കുവെച്ചത്.

പുതുതായി തുടങ്ങുന്ന ചിത്രത്തിനു വേണ്ടിയാണ് മോഹൻലാലിന്റെ രൂപമാറ്റം എന്നാണ് ലഭ്യമാകുന്ന വിവരം. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ തൊടുപുഴയിൽ ചിത്രീകരണം തുടങ്ങിയ (L366) സിനിമയ്ക്ക് വേണ്ടിയാണ് താടി വടിച്ചുള്ള രംഗപ്രവേശം. 2020 ലാണ് മോഹൻലാൽ അവസാനമായി താടിയില്ലാത്ത രൂപത്തിൽ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. ബിഗ് ബ്രദർ എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു അന്ന് ലാലേട്ടന്റെ താടിയില്ല ലുക്ക്‌.

പോലീസ് വേഷത്തിലാണ് പുതിയ സിനിമയിൽ എത്തുന്നത്. ആഷിക് ഉസ്മാന്റെ നിർമ്മാണത്തിൽ അണിയറയിൽ പ്രവർത്തിക്കുന്നവരെ ചിത്രങ്ങൾ അടക്കം തരുമ്പോൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജേക്സ് ബിജോയിയുടെ സംഗീതം പുതിയ സിനിമയിലും തുടരും. ബിനു പപ്പു ഉൾപ്പെടെ ഉള്ളവരും പുതിയ സിനിമയുടെ ഭാഗമാണ്.

Share This Post

Leave a Reply

Your email address will not be published. Required fields are marked *