സമൂഹ്യ മാധ്യമ രംഗത്ത് നിറ സാന്നിധ്യമാണ് രേണു സുധി. രേണു സുധിയുടെ റീലുകളും പ്രതികരണങ്ങളും ഒക്കെ ഓൺലൈൻ രംഗത്ത് നിറഞ്ഞു നിൽക്കാറുണ്ട്. പലപ്പോഴും വലിയ രീതിയിൽ വിവാദമായി മാറുന്നവയാണ് പലതും. അടുത്തകാലത്ത് ശാന്തിവിള ദിനേശനെതിരെ തുറന്നടിച്ച് രേണു സുധി രംഗത്ത് വന്നത് സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ വൈറൽ ആയിരുന്നു. ചിലരൊക്കെ ശാന്തിവിള ദിനേശിനെ അനുകൂലിച്ച് രംഗത്ത് വന്നെങ്കിലും കൂടുതൽ പേരും കയ്യടിച്ചത് രേണുവിന്റെ മറുപടിക്ക് ആയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് തന്റെ പ്രണയം വ്യക്തമാക്കി രേണു രംഗത്ത് വരുന്നത്!
കൊല്ലം സുധിയുടെ അകാലവിയോഗത്തിന് പിന്നാലെ റീലുകളിലും ഷോർട്ട് ഫിലിമുകളിലും എല്ലാം അഭിനയിച്ച രേണുവിനെ പലരും വിമർശനത്തിന്റെ കണ്ണുകളോടെയാണ് കണ്ടത്. സുധിയുടെ മരണത്തിൽ വിഷമിച്ചിരിക്കേണ്ട രേണുവിനെയാണ് പലരും ആഗ്രഹിച്ചത്. എന്നാൽ പ്രതിസന്ധികളിൽ നിന്ന് മറികടന്നുകൊണ്ട് ബിഗ് ബോസിൽ ഉൾപ്പെടെ രേണു ഇടം നേടി. ഇതിനിടെയാണ് രേണുവിന്റെ വസ്ത്രധാരണത്തെ വിമർശിച്ച് ശാന്തിവള ദിനേശ് രംഗത്ത് വന്നത്. എന്നാൽ ഇതിനെതിരെ കടുത്ത ഭാഷയിലായിരുന്നു രേണുവിന്റെ മറുപടി. താൻ എവിടെയാണ് വസ്ത്രം ഇല്ലാതെ അഭിനയിച്ചത് എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് രേണു തിരിച്ചടിച്ചു.
പലപ്പോഴും തമാശകൾ കൂടി പറഞ്ഞാണ് രേണു തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിൽ പോസ്റ്റുകൾ ഇടാറുള്ളത്. ഏറ്റവും ഒടുവിൽ പുറത്ത് വിട്ട വീഡിയോയും സമാനമാണ് എന്ന് പറയേണ്ടിവരും. റീലിൽ രേണു സുധി പറയുന്നത് ഇങ്ങനെയാണ്. ” ഞാൻ ഡ്രാക്കുളയെ പ്രണയിക്കുന്നു”. കയ്യിലിരുന്ന മുന്തിരി ജ്യൂസ് കുടിച്ചു കൊണ്ടാണ് രേണു റീൽ ചിത്രീകരിച്ചത്. “മുന്തിരി ജ്യൂസ് കണ്ടാൽ എനിക്ക് രക്തമാണ് ഓർമ്മ വരുന്നത്”. ഡ്രാക്കുളയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാൻ പ്രണയിക്കുന്നു. എന്റെ ഫേവറിറ്റ് ആളാണ് ഡ്രാക്കുള”. ഡ്രാക്കുളയുടെ ഫോട്ടോ കൂടി ചേർത്തുവേണം റീൽ പോസ്റ്റ് ചെയ്യാൻ എന്നും രേണു പറയുന്നുണ്ട്. “ഐ ലവ് യു ഡ്രാക്കുള” എന്നു പറഞ്ഞുകൊണ്ടാണ് രേണു റീൽ അവസാനിപ്പിക്കുന്നത്.
ഏതായാലും രേണുവിന്റെ പോസ്റ്റിനു താഴെ കമന്റുകൾ നിറഞ്ഞു കഴിഞ്ഞു. പതിവുപോലെ പല കമന്റുകളും അധിക്ഷേപം ആണെന്ന് മാത്രം. ഫീൽഡ് ഔട്ട് ആകാതിരിക്കാൻ ആണ് ഇത്തരം കണ്ടന്റുകൾ ഉണ്ടാക്കുന്നത് എന്നുപോലും ചിലർ പറയുന്നുണ്ട്. രേണു സുധിക്ക് ഡ്രാക്കുളയുടെ മുഖമാണെന്നും ചിലർ കമന്റ് ഇടുന്നു. എന്നാൽ കമന്റിൽ കൂടുതൽ പേരും രേണുവിനെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. രേണുവിനോട് ഇഷ്ടം പറയുന്നവരും കമന്റിൽ ഉണ്ട്. ഏതായാലും ഈ സോഷ്യൽ മീഡിയ കാലത്ത് തുടർച്ചയായി കണ്ടന്റ് സൃഷ്ടിച്ച് താരം ആകാനാണ് രേണുവിന്റെ ശ്രമം എന്ന് നിരന്തരം കാണാം. ദാസേട്ടൻ കോഴിക്കോടിനൊപ്പം രേണു ചെയ്ത നിരവധി റീലുകൾ വൈറൽ ആയിരുന്നു. സോഷ്യൽ മീഡിയ കാലത്ത് ട്രെൻഡിനൊപ്പം സഞ്ചരിച്ചാണ് രേണു സുധി തന്റെ ഇടം കണ്ടെത്തുന്നത്. എന്നാൽ ഇത്തരം താരങ്ങളെ നിരന്തരം അപമാനിച്ചാണ് ഒരു കൂട്ടർ ശ്രദ്ധ നേടുന്നത്.


