പ്രവാസികൾ ഈ ഇൻഷുറൻസ് അറിയാതെ പോകരുത്..!

norka-insurance-plan

നാട്ടിലുള്ളവർക്ക് മാത്രമല്ല പ്രവാസികൾക്കും ഇൻഷുറൻസ് വളരെ പ്രധാനമാണ്. ചികിത്സാരംഗത്ത് വളരെ മുന്നിട്ടുനിൽക്കുന്ന സ്വകാര്യ ആശുപത്രികൾ ഉള്ള ഒരു രാജ്യം എന്ന നിലയ്ക്ക് പലപ്പോഴും വിദേശത്തുനിന്നുള്ളവർ നാട്ടിൽ ചികിത്സയ്ക്ക് എത്താറുണ്ട്. അതുമാത്രമല്ല പ്രവാസികളായ ഇന്ത്യക്കാർക്ക് നാട്ടിൽ ഒരു ഇൻഷുറൻസ് എന്നത് അത്യന്താപേക്ഷിതമാണ്

സ്വകാര്യ ഇൻഷുറൻസ് കമ്പനികളെ നേരിട്ട് സമീപിക്കണം എന്നതിനപ്പുറം സംസ്ഥാന സർക്കാർ തന്നെ പ്രവാസികൾക്കായി ഒരു ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നുണ്ട്. എത്രപേർ ഇതിന്റെ വിവരം അറിഞ്ഞിട്ടുണ്ട് എന്നതാണ് പ്രസക്തം. ഏതായാലും ഇൻഷുറൻസിന്റെ പൂർണ്ണ വിവരങ്ങൾ താഴെ കൊടുക്കുന്നു.

നോർക്കയുടെ പ്രവാസി ഐഡി,സ്റ്റുഡന്റ് ഐഡി കാർഡ് ഉള്ളവർക്ക് പോളിസി ലഭിക്കും. എൻആർഐ കാർഡ് ഉണ്ടെങ്കിൽ കേരളത്തിന് പുറത്ത് താമസിക്കുന്നവർക്കും ഈ പദ്ധതിയിൽ അംഗമാകാം. എൻആർഐ കാർഡുള്ളവർ ആണെങ്കിൽ അവർക്ക് ആധാറും പാസ്പോർട്ടും നിർബന്ധമല്ല.

ക്യാഷ് ലെസ് ചികിത്സയിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തിൽ ഏത് അടക്കം 16,000 ത്തോളം ആശുപത്രികളുടെ പട്ടിക നോർക്കയുടെ വെബ്സൈറ്റിൽ ലഭിക്കും. ഭാവിയിൽ പല വിദേശ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും എന്നാണ് സർക്കാരിന്റെ വാഗ്ദാനം.

ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ പോളിസിയാണ് നോർക്ക വഴി നൽകുന്നത്. 18 വയസ്സ് മുതൽ 70 വയസ്സു വരെയുള്ളവർക്ക് ഒരേ പ്രീമിയം തുകയാണ്. പ്രത്യേക മെഡിക്കൽ പരിശോധന ആവശ്യമില്ല എന്നതും ഇതിന്റെ ഗുണമാണ്. കുഞ്ഞുങ്ങൾ ജനിച്ച ഉടൻതന്നെ ഫാമിലി ഗ്രൂപ്പിൽ ചേർക്കാം.

70 വയസ്സിന് ശേഷം ചെക്കപ്പ് കൂടാതെ പുതുക്കാൻ കഴിയും. ഏത് അപകടത്തിനും പരിരക്ഷ കിട്ടും. ഒരു വ്യക്തിക്ക് 8,101 രൂപയാണ് പ്രീമിയം തുക. 25 വയസ്സ് വരെയുള്ള രണ്ടു കുട്ടികൾ അടങ്ങിയ കുടുംബത്തിന് 13,411 രൂപയാണ് തുക. 4130 രൂപ അധികമായി നൽകി മൂന്നാമതൊരു കുട്ടിയുണ്ടെങ്കിൽ അതിനും കവറേജ് നേടിയെടുക്കാം. വിശദമായ വിവരങ്ങൾക്ക് നോർക്കയുടെ ടോൾഫ്രീ നമ്പർ ആയ 18004253939 ൽ വിളിക്കാവുന്നതാണ്.

Share This Post

Leave a Reply

Your email address will not be published. Required fields are marked *