ബിഗ്‌ബോസ് വിജയി അഖിൽ മാരാർ തെരഞ്ഞെടുപ്പ് മത്സരത്തിന്

akhil-marar-contests-kerala-election-nda

ബിഗ് ബോസ് താരവും സിനിമാ സംവിധായകനും നടനുമായ അഖിൽ മാരാർ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (NDA) സഖ്യകക്ഷിയായ ട്വന്റി 20 യുടെ അംഗമായാണ് അഖിൽ മാരാർ വീണ്ടും രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. കൊച്ചിയിൽ ട്വന്റി 20 അധ്യക്ഷൻ സാബു എം ജേക്കബുമായി ചേർന്ന് വാർത്താസമ്മേളനം നടത്തിയാണ് താരം നിലപാട് വ്യക്തമാക്കിയത്.  ബിഗ് ബോസ് വിജയി കൂടിയായ അഖിൽ മാരാരുടെ  പുതിയ നിലപാട് ഇതിനകം ചർച്ചയായിട്ടുണ്ട്.

 അഖിൽ മാരാർ ട്വന്റി 20-യിൽ അംഗമാകും എന്ന വാർത്ത ഇന്ന് രാവിലെയാണ് പുറത്തുവന്നത്. അദ്ദേഹം സ്ഥാനാർത്ഥിയാകും എന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വാർത്താ സമ്മേളനം നടത്തി നിർണായക പ്രഖ്യാപനം നടത്തിയത്. അതേസമയം തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്താൻ താരം തയ്യാറായിട്ടില്ല. പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബും പ്രഖ്യാപനത്തിന് മുതിർന്നിട്ടില്ല. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സഖ്യകക്ഷി ആയതുകൊണ്ട് തന്നെ മുന്നണിയിൽ ആലോചിച്ച ശേഷം ആയിരിക്കും പ്രഖ്യാപനം എന്നാണ് അഖിൽമാരാരും സാബു എം ജേക്കബും നിലപാട് വ്യക്തമാക്കിയത്.

 അഖിൽ മാരാർ കൊട്ടാരക്കരയിൽ സ്ഥാനാർത്ഥിയാകും എന്നാണ് പുറത്തുവരുന്ന വിവരം. കൊട്ടാരക്കര സ്വദേശി തന്നെയാണ് അഖിൽമാരാർ. “താനൊരു സ്വതന്ത്ര ചിന്തയുള്ള ആളാണ്” എന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നിരക്ക് കരുത്തുപകരുക എന്ന് തീരുമാനത്തിന്റെ ഭാഗമായാണ് അഭിപ്രായങ്ങൾ യുഡിഎഫ് അനുകൂലമായി മാറിയത്. പുതിയ കാലഘട്ടത്തെ കുറിച്ചുള്ള കാഴ്ചപ്പാടുള്ള പാർട്ടിയാണ് ട്വന്റി 20 എന്നും അദ്ദേഹം വ്യക്തമാക്കി. ഭാവി കേരളം എങ്ങനെ ആയിരിക്കും എന്നതിന്റെ ഉദാഹരണമാണ് കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്. രാജ്യത്തിനുവേണ്ടി സംസാരിക്കുമ്പോൾ എന്നെ സംഘി എന്ന് വിളിക്കുന്നതാണ്. ട്രേഡ് കരാറിനെ കുറിച്ച് താൻ പറഞ്ഞത് തീവ്ര രാജ്യസ്നേഹി എന്ന നിലയിലാണ്. എന്താണ് സംഘി എന്ന് വ്യക്തമാക്കിയാൽ ഞാൻ പകുതി സംഘിയാണോ പൂർണ്ണ സംഘി ആണോ എന്ന് പറയാമെന്നും അഖിൽമാരാർ കൂട്ടിച്ചേർത്തു.

 യുഡിഎഫ് നേതാക്കളുമായുള്ള തന്റെ അടുപ്പവും അഖിൽ മാരാർ വ്യക്തമാക്കി. വി ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കളോട് സംസാരിച്ചിട്ടുണ്ട്. മുൻനിരയിലേക്ക് കടന്നുവരണമെന്ന് പലപ്പോഴും നേതാക്കൾ പറഞ്ഞിരുന്നു. അതെല്ലാം വ്യക്തിപരമായ ബന്ധങ്ങൾ ആയിരുന്നു എന്നും അഖിൽ മാരാർ പറയുന്നു.

 നേരത്തെ ആർഎസ്എസിൽ പ്രവർത്തിച്ചിരുന്ന കാര്യം അഖിൽ മാരാർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെ ബിജെപിയുടെ ഭാഗമായിരുന്ന കാര്യവും അദ്ദേഹം അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. പിന്നീട് പാർട്ടിയുമായി തെറ്റാൻ ഉണ്ടായ കാരണങ്ങളും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഏതായാലും ധനമന്ത്രി ബി ബാലഗോപാലിനെതിരെ മുൻ എംഎൽഎ ആയിഷ പോറ്റിയെ കളത്തിൽ ഇറക്കാൻ ആണ് കോൺഗ്രസ് തീരുമാനം. സിപിഎം വിട്ട് ഇവർ കോൺഗ്രസിൽ എത്തിയിരുന്നു. ശക്തരായ ഈ രണ്ടു നേതാക്കൾക്കെതിരെ അഖിൽ മാരാറിന്റെ മത്സരവും ഇനി ശ്രദ്ധ നേടുന്നതായി മാറും. സമീപകാലത്ത് വരെ യുഡിഎഫ് അനുകൂല നിലപാടുകൾ ആയിരുന്നു അഖില്‍ മാരാർ സ്വീകരിച്ചിരുന്നത്. യുഡിഎഫ് മറ്റൊരാളെ സ്ഥാനാർഥി ആക്കിയത് കൊണ്ടാണ് അഖിൽ മാരാർ എൻഡിഎയുടെ ഭാഗമായത് എന്നും ആരോപണം ഉണ്ട്. ഏതായാലും അഖില്‍മാരാരുടെ സാന്നിധ്യം കൊണ്ട് കൊട്ടാരക്കരയിൽ തെരഞ്ഞെടുപ്പ് മത്സരത്തിന് നിറം കൂടും.

Share This Post

Leave a Reply

Your email address will not be published. Required fields are marked *