യുപിഐ പരിധി 10 ലക്ഷം ആക്കിയത് നിങ്ങൾ അറിഞ്ഞോ?

upi-payment-limit-increased

സാധാരണക്കാരുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട് ഏറ്റവും ചേർന്ന് നിൽക്കുന്ന ഒന്നാണ് യുപിഐ വഴിയുള്ള പണമിടപാടുകൾ. ഈ പരിധി ഉയർത്തിയത് പക്ഷെ നമ്മളിൽ എത്രപേർക്ക് അറിയാം? വ്യക്തികൾ തമ്മിലുള്ള പണമിടപാടുകളുടെ പരിധിയല്ല നിലവിൽ ഉയർത്തിയിട്ടുള്ളത്. അത് ഒരു ലക്ഷം മാത്രമായി ഇനിയും ചുരുങ്ങും. പക്ഷേ പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഒരുപാട് മാറ്റങ്ങൾ ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്.

സ്വർണ്ണം ഉൾപ്പെടെയുള്ള ആഭരണങ്ങൾ വാങ്ങാൻ പ്രതിദിനം ആറ് ലക്ഷം രൂപ വരെ അയക്കാം. നിലവിലിത് അഞ്ച് ലക്ഷം ആയിരുന്നു. ഒറ്റത്തവണ ഒരു ലക്ഷം ആയിരുന്നത് രണ്ട് ലക്ഷമാക്കി ഉയർത്തി.

കടകളിൽനിന്ന് സാധനം വാങ്ങുമ്പോൾ ഒരു ദിവസം വാങ്ങാവുന്ന പെയ്മെന്റ് പരിധി ഒഴിവാക്കി. എന്നാൽ ഒറ്റ ഇടപാടിൽ 5 ലക്ഷം രൂപ മാത്രമേ ഇതുവഴി അയക്കാൻ സാധിക്കു.

ഓഹരി കടപ്പത്ര നിക്ഷേപങ്ങൾ ഇൻഷുറൻസ് തുക എന്നിവയിൽ ഒറ്റത്തവണ 5 ലക്ഷം രൂപ വരെ അയക്കാം. ഒരു ദിവസം 10 ലക്ഷം രൂപ വരെ അയക്കാം എന്നതാണ് വളരെ പ്രധാനപ്പെട്ട മാറ്റം. നിലവിൽ ഇത് 2 ലക്ഷം രൂപ മാത്രമായിരുന്നു. നികുതി അടക്കുന്നത് ഒരു ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപയാക്കി ഉയർത്തി.

യാത്ര ബുക്കിങ്ങിനുള്ള പണത്തിന്റെ പരിധി ഒരു ലക്ഷത്തിൽ നിന്ന് 5 ലക്ഷം രൂപയാക്കി. ഒരു ദിവസം പത്ത് ലക്ഷം രൂപയാണ് പരിധി. ക്രെഡിറ്റ് കാർഡ് ബില്ലടയ്ക്കാൻ ഒറ്റ ഇടപാടിൽ 5 ലക്ഷം രൂപ വരെ അടയ്ക്കാം. പ്രതിദിന പരിധി ആറു ലക്ഷമാണ്.

Share This Post

Leave a Reply

Your email address will not be published. Required fields are marked *