രജനികാന്തിനും കമലഹാസനും വില്ലനായി മോഹൻലാൽ?

rejanikanth-kamalhasan-mohanlal-film-updation

 ചിത്രീകരണം തുടരുന്ന രജനികാന്ത് കമൽഹാസൻ ബ്രഹ്മാണ്ഡ ചിത്രത്തിന് വില്ലൻ ആരായിരിക്കും?  സിനിമ ഇൻഡസ്ട്രിയിൽ വലിയ ചർച്ചകൾക്ക് ഇടം നൽകിയിരിക്കുന്ന ഒരു വിഷയമാണിത്. രജനിയും കമൽഹാസനും ഒന്നിച്ചെത്തുന്ന ചിത്രം തന്നെ ആരാധകരെ സംബന്ധിച്ച് വലിയ ആവേശമാണ്. അതിന്റെ കൂടെ മോഹൻലാൽ കൂടി എത്തിയാൽ എന്താകും സ്ഥിതി! എന്തായാലും സിനിമയുടെ സംവിധായകനായ നെൽസൺ ആണ് ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ജയിലർ സിനിമയിലും അഭിനയിച്ച മോഹൻലാൽ ആരാധകരുടെ വലിയ കയ്യടി നേടിയിരുന്നു. ഇതിന് പിന്നാലെയാണ് നെൽസൺ മോഹൻലാലിനെ ക്ഷണിച്ചത് എന്നാണ് പുറത്തുവരുന്ന വിവരം.

 എന്നാൽ സിനിമയിലേക്ക് മോഹൻലാൽ എത്തുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല. രജനീകാന്ത്- കമൽഹാസൻ സിനിമയിൽ അഭിനയിക്കാൻ  ക്ഷണിച്ചാൽ മോഹൻലാൽ സ്വാഭാവികമായും പോകാൻ തന്നെയാണ് സാധ്യത. എന്നാൽ നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമകൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ ഉള്ള പെരുമാറ്റം താരത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. ഏതായാലും രജനീകാന്ത്- കമലഹാസൻ ചിത്രം തന്നെ പ്രേക്ഷകരെ സംബന്ധിച്ച് വലിയ ആകാംക്ഷയാണ് കൂട്ടിയിരിക്കുന്നത്. അതിന് പിന്നാലെയാണ് മോഹൻലാൽ കൂടി സിനിമയിൽ ഉണ്ടാകുമോ എന്ന ചർച്ച തുടരുന്നത്. നിലവിൽ ജയിലറിന് പുറമേ ഇറങ്ങുന്ന ജയിലർ ടൂവിലും മോഹൻലാൽ അഭിനയിക്കുന്നുണ്ട്. അടുത്ത പൊങ്കലിനാണ് രജനി കമൽഹാസൻ ചിത്രം റിലീസിനായി എത്തിക്കുന്നത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും, റെഡ് ജയന്റ് മൂവീസും ചേർന്നാണ് സിനിമയുടെ നിർമ്മാണം നിർവഹിക്കുന്നത്.

Share This Post

Leave a Reply

Your email address will not be published. Required fields are marked *