വേടൻ വിവാഹിതനായി; ചിത്രങ്ങൾ പുറത്ത്

VEDAN-MARRIGE-IMAGE-OUT

മലയാളി യുവാക്കൾക്കിടയിൽ ആവേശമായ വേടൻ എന്ന കിരൺ ദാസ് മുരളിയുടെ വിവാഹം നടന്നു. വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ ആയിരുന്നു വിവാഹം. വിവാഹത്തിന്റേത് എന്ന് കരുതുന്ന ചിത്രങ്ങൾ പുറത്തുവന്നു. സ്ഥിരമായ കറുത്ത വേഷങ്ങളിൽ വേദികളിൽ എത്തി പാടി തകർക്കുന്ന വേടൻ വിവാഹത്തിനും വേഷം മാറ്റിയില്ല. കറുത്ത മുണ്ടും ഷർട്ടും അണിഞ്ഞാണ് വേടൻ കല്യാണ ദിവസവും എത്തിയത്. വീടിന്റെ ഭാര്യ നവമി ലത സാരി ഉടുത്താണ്  വിവാഹ ചടങ്ങിൽ പങ്കാളിയായത്.

  രാവിലെ സ്റ്റാർ ഓഫീസിൽ വച്ച് വിവാഹം നടക്കും എന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാൽ ആരാധകരുടെ വലിയ തിരക്കുണ്ടാകും എന്ന് കരുതിയതോടെ ചടങ്ങ് വീട്ടിലേക്ക് മാറ്റുകയായിരുന്നു. രജിസ്റ്റർ ഉദ്യോഗസ്ഥർ വീട്ടിലെത്തിയാണ് ചടങ്ങ് നടത്തിക്കൊടുത്തത്. നേരത്തെ സംസ്ഥാന സർക്കാർ തന്നെ വീട്ടിലെത്തി വിവാഹ ചടങ്ങ് നടത്തുന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു.

 ഇന്ത്യൻ ഭരണഘടന സാക്ഷിയായാണ് വിവാഹിതൻ ആകുന്നത് എന്ന് വേടൻ കല്യാണക്കുറി യിൽ പറഞ്ഞിരുന്നു. ” എന്നുമെന്ന പോലെ ഞങ്ങളുടെ ഏറ്റവും അടുത്ത മനുഷ്യരായ നിങ്ങൾ കൂടെ ഉണ്ടാകണം, എന്ന് അൻപോടെ നവമിയും വേടനും”. ഇതായിരുന്നു കല്യാണ കുറിയിലെ വാചകങ്ങൾ.

 നേരത്തെ തൃശ്ശൂരിൽ നടന്ന സംസ്ഥാന സർക്കാരിന്റെ പരിപാടിയിൽ വച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആണ്  വേടൻ വിവാഹിതനാകുന്ന വിവരം പുറത്തിറയിച്ചത്. സർക്കാറിന്റെ ഈ പരിപാടിയിൽ വച്ച് വേടനും സംഗീത പരിപാടി നടത്തിയിരുന്നു. തൊട്ടു പിന്നാലെ പരിപാടിയിൽ വെച്ച് വേടിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഇതിന് പിന്നാലെയാണ് എം ബി ഗോവിന്ദൻ വിവാഹ കാര്യം വെളിപ്പെടുത്തിയത്. തൊട്ടുപിന്നാലെ വേടനും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എല്ലാവരും അറിഞ്ഞതോടെയാണ്  ആരാധകരുടെ തിരക്കുണ്ടാകും എന്ന സൂചന വന്നത്. ഇതോടെയാണ് വീട്ടിൽ വച്ച് ലളിതമായ ചടങ്ങ് നടത്തിയത്.

Share This Post

Leave a Reply

Your email address will not be published. Required fields are marked *