ശബരിമല യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നട ഫെബ്രുവരി 12ന് തുറക്കും.

sabarimala-next-darshanam-date-February

മാസ പൂജകൾക്കായി ശബരിമല നട തുറക്കുമ്പോൾ ദർശനം കാത്തു നിൽക്കുന്ന ഭക്തർ ശ്രദ്ധിക്കുക.കുംഭമാസ പൂജകൾക്കായി ശബരിമല നട ഫെബ്രുവരി 12ന് തുറക്കും.വൈകിട്ട് 5 മണിക്ക് തന്ത്രി  കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി നടതുറന്ന് ദീപം തെളിയിക്കും.  തുടർന്ന് ആചാരപരമായ ചടങ്ങുകളുടെ ഭാഗമായി 

ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി  പകരും. എന്നാൽ ഫെബ്രുവരി 12ന് ഭക്തർക്ക് ദർശനം ഉണ്ടാകില്ല.

കുംഭമാസം ഒന്നാം തീയതിയായ ഫെബ്രുവരി 13ന് രാവിലെ അഞ്ചുമണിക്കാണ് ദർശനത്തിനായി നട തുറക്കുക. അന്നുമുതൽ ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കും. സാധാരണയായി മണ്ഡല മകരവിളക്ക് സീസൺ സമയത്ത് ശബരിമലയിൽ പടിപൂജ ഉണ്ടാകാറില്ല. മകരവിളക്കിന് ശേഷം ഏതാനും ദിവസങ്ങൾ മാത്രമാണ് സന്നിധാനത്തെ പടിപൂജ ഉണ്ടാകുക. മണ്ഡല മകരവിളക്ക് കാലത്തെ വൻതിരക്ക് പരിഗണിച്ചാണ് പടിപൂജ സീസൺ സമയത്ത് ഒഴിവാക്കിയത്. മാസപൂജ സമയത്ത് പടിപൂജയും

  കുംഭമാസം ഒന്നു മുതൽ ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും. കുംഭമാസ പൂജകൾ പൂർത്തിയാക്കി ഫെബ്രുവരി 17ന് രാത്രി 10 മണിക്ക് ശബരിമല   നട  അടയ്ക്കും.

Share This Post

Leave a Reply

Your email address will not be published. Required fields are marked *