ശ്വാസംമുട്ടി യാത്ര ചെയ്യേണ്ട;ആശ്വാസമായി റെയിൽവേയുടെ പ്രഖ്യാപനം.

MEMU-PALAKKAD-ERNAKULAM-NEW-COACHS

ദിവസവും ട്രെയിനിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നവരാണ് മലയാളികൾ. ദീർഘദൂര ട്രെയിനുകളിൽ മാത്രമല്ല ഹ്രസ്വദൂര ട്രെയിനുകളിലും ഇതാണ് സാഹചര്യം. പാസഞ്ചർ മെമു ട്രെയിനുകൾ എല്ലാം യാത്രക്കാരെ കൊണ്ട് നിറഞ്ഞ അവസ്ഥയാണ്.  ഇതിനിടെയാണ് യാത്രക്കാർക്ക് ആശ്വാസകരം ആകുന്ന ഒരു പ്രഖ്യാപനവുമായി റെയിൽവേ രംഗത്ത് വന്നത്. പാലക്കാട്-എറണാകുളം റൂട്ടിൽ സഞ്ചരിക്കുന്ന യാത്രക്കാർക്കാണ് പുതിയ പ്രഖ്യാപനത്തിന്റെ ഗുണം. ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളും ആയ നിരവധി ആളുകൾക്ക് ഗുണമുണ്ടാകുന്ന ആ പ്രഖ്യാപനം ഇതാണ്.

 കോച്ചുകളുടെ എണ്ണം കൂട്ടുന്നു.

 പാലക്കാട് ജംഗ്ഷനിൽ നിന്നും എറണാകുളം ജംഗ്ഷൻ വരെ പോകുന്ന (66609-10)  മെമു ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം കൂട്ടാനാണ് റെയിൽവേ തീരുമാനിച്ചത്. നിലവിൽ 8 കോച്ചുകളാണ് ഈ ട്രെയിനിൽ ഉണ്ടായിരുന്നത്. ഇത് പന്ത്രണ്ടാക്കി വർദ്ധിപ്പിച്ചു കൊണ്ടാണ് റെയിൽവേ തീരുമാനം പുറത്തിറക്കിയത്. ഈ മാസം 23 മുതലാണ് പുതിയ കോച്ചുകൾ ട്രെയിനിൽ ഘടിപ്പിക്കുന്നത്. യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരം ആകുന്നത്.

 നിലവിൽ 610 സീറ്റുകളാണ് ഈ മെമ്മുവിൽ ഉണ്ടായിരുന്നത്. എന്നാൽ 3000 ത്തിൽ അധികം ആളുകൾ ദിവസവും യാത്ര ചെയ്തു. ഈ കണക്കുകൂടി പരിശോധിച്ചാണ് റെയിൽവേ കോച്ചുകളുടെ എണ്ണം കൂട്ടിയത്. പുതിയ കോച്ചുകൾ കൂടി വരുന്നതോടെ 300 സീറ്റ് അധികമായി ലഭിക്കും. അതായത് 900 പേർക്ക് ഇരുന്നു തന്നെ യാത്ര ചെയ്യാൻ സാധിക്കും. നിന്ന് യാത്ര ചെയ്യുന്നവർക്കും വലിയ തിക്കുംതിരക്കും അനുഭവപ്പെടില്ല.

 ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ഈ മെമു സർവീസ് നടത്തിയിരുന്നത്. എല്ലാദിവസവും ഒരേ പോലെയുള്ള തിരക്കാണ് ട്രെയിനിൽ അനുഭവപ്പെട്ടത്. എറണാകുളത്തേക്ക് തൃശ്ശൂരിൽ നിന്നും യാത്ര ചെയ്യുന്ന നിരവധി യാത്രക്കാരാണ് ഇതിൽ തിങ്ങി കയറിയിരുന്നത്. കുറഞ്ഞ നിരക്ക് എന്നത് യാത്രക്കാരെ ഈ ട്രെയിനിനെ ഇഷ്ടപ്പെടാൻ കാരണമായി. രാവിലെ 7.20ന് പാലക്കാട് ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 11.15നാണ് എറണാകുളം ജംഗ്ഷനിൽ എത്തുന്നത്.

  കൊല്ലം-എറണാകുളം മെമ്മുവിലും വർദ്ധന വരും.

 പാലക്കാട്-എറണാകുളം പാതയിൽ മാത്രമല്ല യാത്ര തിരക്കുള്ളത്. കൊല്ലത്തുനിന്ന് കോട്ടയം വഴി എറണാകുളത്തേക്കുള്ള മെമുവിലും ദിവസവും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ ട്രെയിനിലും കോച്ചുകളുടെ എണ്ണം കൂട്ടണമെന്ന് യാത്രക്കാർ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഈ ആവശ്യവും റെയിൽവേ അംഗീകരിച്ചു. 8 കോച്ചുകൾ ഉള്ള ട്രെയിനിൽ നാലു കോച്ചുകൾ കൂടി ചേർത്ത് 12 എണ്ണം ആക്കും. തീരുമാനം റെയിൽവേ അറിയിച്ചെങ്കിലും എന്ന് മുതലാണ് പുതിയ കോച്ചുകൾ എത്തുക എന്നത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല. ഈ ട്രെയിനിലും എറണാകുളത്തേക്ക് ഉൾപ്പെടെ പോകാൻ രാവിലെ യാത്രക്കാരുടെ വലിയ തിരക്കാണ്.  കൊല്ലം,പത്തനംതിട്ട, കോട്ടയം,കോട്ടയം ജില്ലകളിൽ ഉള്ളവർക്ക് വലിയ ആശ്വാസമാണ് ഈ മെമു. തീരുമാനം വളരെ വേഗത്തിൽ നടപ്പാക്കണം എന്ന ആവശ്യവുമായി യാത്രക്കാർ രംഗത്ത് വന്നിട്ടുണ്ട്.

Share This Post

Leave a Reply

Your email address will not be published. Required fields are marked *