സഞ്ജു സാംസൺ ലോക ക്രിക്കറ്റിലെ തന്നെ അതിസമ്പന്നൻ; കണക്കുകൾ ഇതാണ്

SANJU-SAMSON-BILLIONAIRE-ASSET

 സഞ്ജു സാംസൺ ഫോം നഷ്ടപ്പെട്ട്  പ്രതിസന്ധി നേരിടുന്ന കാലത്താണ് സഞ്ജുവിനെ കുറിച്ചുള്ള പുതിയ വാർത്ത പുറത്തുവരുന്നത്. ലോകകപ്പ് ക്രിക്കറ്റ് നടക്കുന്ന ഈ സമയം ലോക ക്രിക്കറ്റിൽ തന്നെ അതിസമ്പന്നരിൽ ഒരാളാണ് സഞ്ജു സാംസൺ എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.  ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന്  കുതിപ്പ് പകരുന്നതാണ് ക്രിക്കറ്റ്. ലോക ക്രിക്കറ്റിന് തന്നെ ഭരിക്കുന്നത് ഫലത്തിൽ ഇന്ത്യയാണെന്ന് പറയാം. അവിടെയാണ് താരങ്ങളുടെ മൂല്യവും കൂടുന്നത്. ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും വലിയ അതിസമ്പന്നരിൽ അഞ്ചുപേർ അടങ്ങുന്നതും ഇന്ത്യയിൽ നിന്നു തന്നെയാണ്. അക്കൂട്ടത്തിലാണ് മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണും ഇടം നേടിയത്.

 ലോക ക്രിക്കറ്റിലെ അതിസമ്പന്നരായ പത്ത് പേരുടെ പട്ടികയാണ് പുറത്തുവന്നത്. ഇതിൽ പത്താം സ്ഥാനത്തുള്ളത് ഓസ്ട്രേലിയൻ താരമായ മാർക്കസ് സ്റ്റോയിനിസാണ്. 45.7 കോടി രൂപയുടെ സമ്പാദ്യം ആണ് ഇദ്ദേഹത്തിനുള്ളത്.  ഒമ്പതാം സ്ഥാനത്ത് ഓസ്ട്രേലിയയിൽ നിന്നുള്ള താരമായ ടിം ഡേവിഡ് ആണ് ഉള്ളത്. 49.8 കോടി രൂപയുടെ ആസ്തിയാണ് ഇദ്ദേഹത്തിന് ഉള്ളത്.

സഞ്ജു സാംസന്റെ സ്ഥാനം എത്ര എന്ന കൗതുകം ഇനി ബാക്കി വെക്കുന്നില്ല. അതിസമ്പന്നരായ ക്രിക്കറ്റ് കളിക്കാരിൽ എട്ടാം സ്ഥാനമാണ് സഞ്ജുവിന് ഉള്ളത്. 53.9 കോടി രൂപയുടെ ആസ്തിയാണ് സഞ്ജുവിന് ഉള്ളത്. ഐപിഎൽ താര ലേലങ്ങളാണ് സഞ്ജുവിനെ കോടീശ്വരൻ ആക്കിയത്. രാജസ്ഥാനിൽ നിന്നും അടുത്തിടെ ചെന്നൈയിലെത്തിയ സഞ്ജുവിന്  18 കോടി രൂപയാണ് പ്രതിഫലമായി താര ലേലത്തിലൂടെ ലഭിച്ചത്. സഞ്ജു ഒരു ബ്രാൻഡായി മാറിയതാണ് ഗുണമായത്. ആരാധകരുടെ വലിയ പിന്തുണയും സഞ്ജുവിനെ തുണച്ചു 

 ഏഴാം സ്ഥാനത്തുള്ള ഇന്ത്യയുടെ ഇഷാൻ കിഷന് 58.1 കോടി രൂപയുടെ ആസ്തി ആണുള്ളത്. ആറാം സ്ഥാനത്തുള്ളത് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ആണ്.66.4 കോടി രൂപയാണ് അദ്ദേഹത്തിന് ആസ്തിയായി ഉള്ളത്. അഞ്ചാം സ്ഥാനത്ത് എത്തിനിൽക്കുന്നത്  ദക്ഷിണാഫ്രിക്കയുടെ ക്വിന്റൻ ഡി കോക്ക്  ആണ്. 66.4 നാലു കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.

 നാലാം സ്ഥാനത്ത് വന്ന് നിൽക്കുന്നതും ഒരു ഇന്ത്യൻ താരമാണ്. ഫാസ്റ്റ് ബൗളർ ആയ ജസ്പ്രീത് ബുമ്ര  ആണ് ആ കോടീശ്വരൻ. 74.7 കോടി രൂപയുടെ ആസ്തിയാണ് ഇദ്ദേഹത്തിന് ഉള്ളത്. മൂന്നാം സ്ഥാനത്ത് എത്തിനിൽക്കുന്നത് ഇംഗ്ലണ്ട് താരം ആയ ജോസ് ബട്ലർ ആണ്.83 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിന് ഉള്ളത്.

 രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ പ്രിയതാരം ഹാർദിക് പാണ്ഡ്യയാണ് ഉള്ളത്.91.3 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ഇന്ത്യക്കാരിൽ ഒന്നാമനും അദ്ദേഹം തന്നെ. അതായത് ലോക ക്രിക്കറ്റിലെ കോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാമത് നിൽക്കുന്നത് ഇന്ത്യക്കാരൻ അല്ല എന്നും അർത്ഥം. ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ് വൽ ആണ് ഒന്നാമനായ കോടീശ്വരൻ.  116.2 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിന് ഉള്ളത്.

Share This Post

Leave a Reply

Your email address will not be published. Required fields are marked *