ഹിറ്റ് അടിക്കാൻ ‘അനോമി’യുമായി ഭാവന

Anomie-malayalam-movie-bhavana

മലയാളികളുടെ പ്രിയ നടി ഭാവന കിടിലൻ പ്രകടനവുമായി എത്തുന്ന അനോമിയുടെ ട്രെയിലർ പുറത്ത്. ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ആണ് ജന മനസ്സ് കീഴടക്കാൻ ‘അനോമി’യുമായി (Anomie) ഭാവനയുടെ വരവ്. ഒരുകാലത്ത് മലയാളി യുവത്വത്തിന്റെ രോമാഞ്ചമായ റഹ്മാനും ഭാവനക്കൊപ്പം കിടിലൻ ആക്ഷൻ ലുക്കിൽ സിനിമയിൽ രംഗത്ത് വരുന്നു.

പഞ്ച് ഡയലോഗുകളുമായാണ് ഭാവന ട്രെയിലറിൽ കയ്യടി നേടിയിരിക്കുന്നത്. റഹ്മാന്റെ ആക്ഷൻ രംഗങ്ങളും ചിത്രത്തിന്റെ പ്രതീക്ഷ കൂട്ടുന്നു. ഫോറൻസിക് അനലിസ്റ്റ് ആയ ‘സാറ’ എന്ന കഥാപാത്രമായാണ് ഭാവന പുതിയ ചിത്രത്തിൽ തിരശ്ശീലയിൽ എത്തുന്നത്. സിനിമയിൽ ഉടനീളം നിൽക്കുന്ന കഥാപാത്രമാണ് ഭാവനയുടേത്. അതിഗംഭീര സ്ക്രീൻ പ്രസൻസ് ആണ് സിനിമയിൽ ഭാവനക്ക് എന്ന് ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ വ്യക്തമാകുന്നുണ്ട്.ഭാവനയുടെ കരിയർ ബസ്റ്റായി ഈ സിനിമ മാറുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്.

ദുൽഖർ സൽമാൻ, വിജയ് സേതുപതി, മാധവൻ, സൗബിൻ ഷാഹിർ, ടോവിനോ തോമസ്, ഇർഫാൻ പത്താൻ,അനിൽ രാധാകൃഷ്ണമേനോൻ, മഞ്ജു വാര്യർ, നസ്രിയ നസീം, കല്യാണി പ്രിയദർശൻ,പാർവതി തെരുവോത്ത്, പ്രിയാമണി എന്നിവർ സോഷ്യൽ മീഡിയ പേജിലൂടെയാണ് ‘അനോമി’യുടെ ട്രെയിലർ പ്രകാശനം നടത്തിയത്.

Share This Post

Leave a Reply

Your email address will not be published. Required fields are marked *