രാജ്യത്ത് ചീറ്റകളുടെ വംശം പുനരുജ്ജീവിപ്പിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന പദ്ധതികളെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് ഒരു വാർത്ത ദി ലൈഫ് പിക്ചർ പുറത്തുവിട്ടത്. പ്രോജക്ട് ചീറ്റ(project cheetah )വൻ വിജയത്തിലേക്കാണ് പോകുന്നു എന്നായിരുന്നു ഒരാഴ്ച മുമ്പ് വന്ന സൂചന. ഇത് ഒരു പടി കൂടി കാര്യങ്ങൾ മാറുകയാണ്. ചീറ്റകളുടെ പ്രസവം അനുദിനം കൂടിവരുന്ന സാഹചര്യമാണ് കേന്ദ്രസർക്കാർ പുറത്തുവിട്ട പുതിയ കണക്ക് ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്രസർക്കാറിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലെ(kuno national park )ചീറ്റകളുടെ പ്രജനന പദ്ധതിയിൽ(project cheetah ) പുതിയ ഒരു പൊൻതൂവൽ കൂടി. നമിബിയിൽ നിന്ന് കൊണ്ടുവന്ന ചീറ്റ ജ്വാല വീണ്ടും പ്രസവിച്ചു. 5 ചീറ്റപ്പുലികൾക്കാണ് ജ്വാല ജന്മം നൽകിയത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രർ യാദവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇത് മൂന്നാം തവണയാണ് ജ്വാല(cheetah jwala delivers, 5cubs)പ്രസവിക്കുന്നത് എന്നതാണ് മന്ത്രി തന്റെ ട്വിറ്ററിൽ കുറിച്ചത്. ജ്വാലയ്ക്ക് ഉണ്ടായ അഞ്ചു കുട്ടികളുടെയും ചിത്രങ്ങൾ കൂടി പങ്കുവച്ചുകൊണ്ടാണ് മന്ത്രി കാര്യങ്ങൾ വിശദീകരിച്ചത്. ഫീൽഡ് സ്റ്റാഫിന്റെയും വെറ്റിനറി ഉദ്യോഗസ്ഥരുടെയും വലിയ നിരീക്ഷണത്തിലാണ് അമ്മയും കുട്ടികളും(cheetah jwala delivers, 5cubs) ഇപ്പോൾ ഉള്ളത്. ജ്വാല ഗർഭിണി ആയത് മുതൽ തന്നെ പ്രത്യേക ശ്രദ്ധ ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ നടത്തിവന്നിരുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ ചീറ്റപ്പുലികളുടെ എണ്ണത്തിൽ വൻവർദ്ധനവാണ് ഇതോടെ കൂനോ നാഷണൽ പാർക്കിൽ (kuno national park )ഉണ്ടായത്. ഇത് പദ്ധതിക്ക് വൻ രീതിയിൽ ഗുണമുണ്ടാക്കുന്നു എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. വൈൽഡ് ലൈഫ് കൺസർവേഷൻ വിഷയത്തിൽ രാജ്യത്തിന് തന്നെ വൻ നേട്ടമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും ട്വിറ്ററിൽ കുറിച്ചു. ജ്വാലയുടെയും കുട്ടികളുടെയും(cheetah jwala delivers, 5cubs)ചിത്രങ്ങളും വീഡിയോയും ഉൾപ്പെടെ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. ചീറ്റ പദ്ധതിയിൽ ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ അമ്മ എന്ന നിലയിലും ജ്വാലക്ക്(cheetah jwala delivers, 5cubs)റെക്കോർഡ് ആയി.
അർദ്ധ സെഞ്ച്വറി പിന്നിട്ട പദ്ധതി

ജ്വാലയുടെ അഞ്ചു കുട്ടികൾ കൂടി വന്നതോടെ കുനോ നാഷണൽ പാർക്കിലെ (kuno national park)ചീറ്റകളുടെ എണ്ണം അർധ സെഞ്ച്വറി പിന്നിട്ടു. പുതിയ അഞ്ചു കുട്ടികൾ കൂടി വന്നതോടെ 53 മൂന്ന് ചീറ്റകളാണ് കുനോ നാഷണൽ പാർക്കിൽ ഉള്ളത്. കേവലം പുറത്തുനിന്ന് കൊണ്ടുവന്ന ചീറ്റുകളുടെ എണ്ണത്തെ അപേക്ഷിച്ച് ഇവിടെ തന്നെ പ്രസവിച്ച ചീറ്റകളുടെ എണ്ണവും ഇതോടെ വർദ്ധിച്ചു. കുനോ നാഷണൽ പാർക്കിൽ പ്രസവിച്ച ചീറ്റകളുടെ എണ്ണം 33 ആയാണ് ഇതോടെ വർദ്ധിച്ചത്. അതായത് പുറത്തുനിന്ന് കൊണ്ടുവന്ന ചീറ്റുകളുടെ എണ്ണത്തെ അപേക്ഷിച്ച് ഇന്ത്യയിൽ തന്നെ ഉണ്ടായ ചീറ്റകളുടെ എണ്ണം ആണ് ഇപ്പോൾ ഇപ്പോൾ ഉയർന്നുനിൽക്കുന്നത്. ഇത് ചീറ്റ പദ്ധതിയുടെ വൻ വിജയത്തെയാണ് ചൂണ്ടിക്കാട്ടുന്നത്.
രണ്ടുമാസത്തിൽ 9 കുഞ്ഞുങ്ങൾ
ഇന്ത്യയിലെ ചീറ്റ പദ്ധതിക്ക് (project cheetah )ആവേശകരമായ പ്രചോദനം നൽകുന്നതാണ് കഴിഞ്ഞ രണ്ടുമാസമായി ഉണ്ടായ സംഭവവികാസങ്ങൾ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗാമിനി എന്നാ പെൺ ചീറ്റപ്പുലി ജന്മം നൽകിയ നാല് ചീറ്റപ്പുലികൾ. ഫെബ്രുവരി 18നാണ് സൗത്ത് ആഫ്രിക്കയിൽ നിന്ന് എത്തിയ ഗാമിനി മൂന്നു കുഞ്ഞുങ്ങൾക്ക് ജന്മം നൽകി എന്ന വാർത്ത പുറത്തുവന്നത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ഒരു കുഞ്ഞു കൂടിയുണ്ടെന്ന് കണ്ടെത്തി. ഫെബ്രുവരി 27നാണ് ഇക്കാര്യം സ്ഥിരീകരിച്ചു കൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രർ യാദവ് സാമൂഹ്യമാധ്യമത്തിൽ പ്രതികരണം നടത്തിയത്. ഇന്ത്യയിൽ ചീറ്റകളെ കൊണ്ടുവന്നതിന്റെ മൂന്നാം വാർഷിക ദിനത്തിൽ ആയിരുന്നു ഈ സൗത്ത് ആഫ്രിക്കൻ ചീറ്റ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. രണ്ടാം തവണയാണ് ഗാമിനി പ്രസവിച്ചത്.
പ്രസവം മാത്രമല്ല ഇറക്കുമതിയും
ലോകം മുഴുവൻ ശ്രദ്ധിക്കുന്ന പദ്ധതികളിൽ ഒന്നാണ് ഇന്ത്യയുടെ ചീറ്റാ പ്രോജക്ട്(project cheetah ). വർഷങ്ങൾ നീണ്ട കൂടി ആലോചനകൾക്കൊടുവിൽ 2022 ൽ ആണ് പദ്ധതി ഇന്ത്യയിൽ നടപ്പാക്കുന്നത്. പല ഘട്ടങ്ങളായി മുന്നൊരുക്കങ്ങളും കൂടിയാലോചനകളും ഗവേഷണങ്ങളും ഇക്കാര്യത്തിൽ നടന്നു. നബീബിയിൽ നിന്നാണ് ഇന്ത്യയിൽ ആദ്യമായി ചീറ്റകളെ ഇറക്കുമതി ചെയ്തത്. 2022 സെപ്റ്റംബർ 17നാണ് ചരിത്ര പ്രധാനമായ പദ്ധതിക്ക് ഔദ്യോഗിക തുടക്കമായത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നബീബിയിൽ നിന്നും കൊണ്ടുവന്ന ചീറ്റകളെ നാഷണൽ പാർക്കിന്റെ(kuno national park ) നിയന്ത്രിത മേഖലയിൽ തുറന്നുവിട്ടത്. എട്ടു ചീറ്റകളെയാണ് വിമാനമാർഗ്ഗം ഇന്ത്യയിലേക്ക് കൊണ്ടുവന്ന് മുഴുവൻ നിരീക്ഷണവും പൂർത്തിയാക്കിയ ശേഷം ആണ് അന്ന് പ്രധാനമന്ത്രി തുറന്നുവിട്ടത്.

ചീറ്റ പദ്ധതിക്ക് സുപ്രധാനമായ തുടക്കമാണ് അന്ന് ഉണ്ടായത്. പലതരത്തിലുള്ള വെല്ലുവിളികളും പദ്ധതിക്ക് ഉണ്ടാകുമെന്ന് തുടക്കം തന്നെ സർക്കാരുകളും ഉദ്യോഗസ്ഥ സമൂഹവും വിലയിരുത്തിയിരുന്നു. അതുകൊണ്ടുതന്നെ ഒരു തവണ കൊണ്ട് അവസാനിപ്പിക്കുന്നതല്ലായിരുന്നു പദ്ധതി. വീണ്ടും ചീറ്റകളെ ഇറക്കുമതി ചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. 2023 ഫെബ്രുവരിയിലാണ് രണ്ടാംഘട്ട ചീറ്റ ഇറക്കുമതി ഇന്ത്യയിൽ നടന്നത്. ആദ്യഘട്ടത്തെ അപേക്ഷിച്ച് അന്ന് കൂടുതൽ ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിക്കാനായി.ആ ഫെബ്രുവരിയിൽ 12 ചീത്ത കളെയാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.
ഇടയ്ക്കിടയ്ക്ക് പല ചീറ്റകളും ചത്തുപോകുന്ന സാഹചര്യം ഉണ്ടായി. എന്നാൽ പുതിയത് ജനിച്ചു വീണത് ആശ്വാസമായി. ഒന്നും രണ്ടും മൂന്നും തവണ പ്രസവിച്ച ചീറ്റകൾ വരെ ഇപ്പോൾ കുനോ നാഷണൽ പാർക്കിൽ(kuno national park ) ഉണ്ട്. പ്രസവം തുടരുന്നതിനിടയിൽ ഇറക്കുമതിയും സർക്കാർ തുടർന്നു. ഈ ഫെബ്രുവരിയിലാണ് മൂന്നാംഘട്ട ചീറ്റ ഇറക്കുമതി നടന്നത്. നമിബിയയും ദക്ഷിണാഫ്രിക്കയും കഴിഞ്ഞതിന് പിന്നാലെ ബോട്സ്വാനയിൽ നിന്നാണ് ഇത്തവണ ചീറ്റകളെ ഇറക്കുമതി ചെയ്തത്. എട്ടു ചീറ്റകളെയാണ് മൂന്നാം ഘട്ടത്തിൽ സർക്കാർ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ആദ്യ ഘട്ടത്തിൽ പ്രധാനമന്ത്രി തന്നെ പദ്ധതി ഉദ്ഘാടനം ചെയ്യാൻ പാർക്കിൽ എത്തിയെങ്കിൽ ഏറ്റവും ഒടുവിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രർ യാദവ് ചീറ്റകളെ തുറന്നുവിട്ടത്. ഇതോടെ ഇറക്കുമതി ചെയ്ത സീറ്റുകളുടെ എണ്ണം 28 ആയി. എന്നാൽ ഇതിൽ പലതും ഇടയ്ക്ക് ചത്തു പോയത് കണക്ക് കുറയാൻ കാരണമായി.
വെല്ലുവിളി നേരിട്ട പദ്ധതി.
പല വിമർശനങ്ങൾക്കും ഇടെയാണ് കേന്ദ്രസർക്കാർ ചീറ്റ പദ്ധതിയുമായി(project cheetah ) മുന്നോട്ടുപോകുന്നത്. മനുഷ്യ വന്യജീവി സംഘർഷം വൻതോതിൽ കൂടിയ സാഹചര്യമാണ് രാജ്യത്ത് പലയിടത്തും ഉള്ളത്. കേരളത്തിൽ തന്നെ പല മനുഷ്യരും വന്യജീവികളുടെ അക്രമത്തിൽ കൊല്ലപ്പെട്ടു. കർണാടകയിലെ പ്രശസ്ത കടുവാ സങ്കേതങ്ങൾ ആയ ബന്ദിപ്പൂരും നാഗർഹോളയും നൂറുദിവസം അടച്ചിട്ടതും മനുഷ്യാ വന്യജീവി സങ്കർഷം മൂലമാണ്. പ്രശ്നങ്ങൾ ഭാഗികമായി പരിഹരിച്ചുകൊണ്ട് അടുത്തിടെയാണ് ഈ പാർക്ക് വീണ്ടും തുറന്നത്. അതിനിടെയാണ് കേന്ദ്രസർക്കാർ വീണ്ടും വന്യമൃഗങ്ങളെ ഇറക്കുമതി ചെയ്യുന്ന പദ്ധതിയുമായി മുന്നോട്ടുപോയത്. വന്യജീവികൾക്ക് മനുഷ്യ ജീവിതത്തിൽ അടക്കമുള്ള പ്രാധാന്യം ഉൾക്കൊണ്ടു കൊണ്ടായിരുന്നു സർക്കാരിന്റെ ചരിത്രപരമായ നടപടി.

ചീറ്റകൾ പലതും ചത്തു പോയതാണ് പദ്ധതിയെ മുൾമുനയിൽ നിർത്തിയത്. കാലാവസ്ഥയും മറ്റു പല രോഗങ്ങളും മൂലമാണ് പല ചീറ്റകളും ചത്തത്. ഇതുവരെ 21 ചീറ്റകളാണ് ഇത്തരത്തിൽ കുനോ നാഷണൽ പാർക്കിൽ ചത്തത്. ഇവയിൽ 9 എണ്ണവും പുറത്തുനിന്നു കൊണ്ടുവന്നവയാണ് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ പാർക്കിൽ പുതുതായി പ്രസവിച്ച 12 ചീറ്റ കുഞ്ഞുങ്ങളും പൂർണ്ണ വളർച്ചയെത്തും മുൻപ് ചത്തുപോയി. വിവിധതരത്തിലുള്ള ഇൻഫെക്ഷനുകൾ ഈ ചീറ്റകളെ ബാധിച്ചതായി വെറ്റിനറി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. ചീറ്റകളുടെ സഞ്ചാരം നിരീക്ഷിക്കാനായി കഴുത്തിൽ സ്ഥാപിച്ചിരുന്ന റേഡിയോ കോളറുകളിൽ നിന്ന് പോലും അവർക്ക് ഇൻഫെക്ഷൻ ഉണ്ടായി. ഇണ ചേരുമ്പോൾ ഉണ്ടായ മാരകമായ പരിക്കുകളും പല ചീറ്റകളുടെയും മരണത്തിന് കാരണമായി. കഴിഞ്ഞവർഷം ജൂലൈ മാസത്തിലാണ് നാഷണൽ പാർക്കിലെ ‘നഭ’എന്ന ചീറ്റ ചത്തത്.
1952 ൽ വംശനാശം വന്ന ചീറ്റകൾ
ചീറ്റ പ്രോജക്റ്റിന്റെ പ്രാധാന്യം മനസ്സിലാക്കണമെങ്കിൽ ഇന്ത്യയുടെ ഇക്കാര്യത്തിലുള്ള ചരിത്രത്തിലേക്ക് കൂടി നമ്മൾ പോകേണ്ടത്. 1952 ലാണ് ഇന്ത്യയിൽ ചീറ്റകൾക്ക് വംശനാശം വന്നത്. അതായത് സ്വാതന്ത്ര്യത്തിനു മുൻപാണ് ചീറ്റകളുടെ സാന്നിധ്യം കാര്യമായി ഉണ്ടായിരുന്നത്. ഇന്ന് പാക്കിസ്ഥാന്റെ ഭാഗമായ പ്രദേശങ്ങളിലും ചീറ്റകൾ ഉണ്ടായിരുന്നു. പഞ്ചാബ് മുതൽ തിരുനെൽവേലി വരെയുള്ള മേഖലകളിലാണ് ഇവയുടെ സാന്നിധ്യം ഉണ്ടായിരുന്നത്. ഗുജറാത്തിലും രാജസ്ഥാനിലും പശ്ചിമബംഗാളിലും എല്ലാം ചീറ്റകൾ ഉണ്ടായി. എന്നാൽ പതുക്കെ പതുക്കെ വളരെ വേഗത്തിൽ ഇവ രാജ്യത്തുനിന്ന് അപ്രത്യക്ഷമായി. 1952 മുതൽ ആണ് ചീറ്റകൾക്ക് വംശനാശം സംഭവിച്ചതായി ഇന്ത്യയിൽ പ്രഖ്യാപനം ഉണ്ടായത്. പക്ഷേ അതിനു വർഷങ്ങൾക്കു മുമ്പ് 1947 ലാണ് അവസാനമായി ചീറ്റകളെ റിപ്പോർട്ട് ചെയ്തത്. ഇപ്പോഴത്തെ ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ ഭാഗമായ കോരിയ ജില്ലയിലെ സാൽവന മേഖലയിലാണ് അവസാനമായി ഇവയെ കണ്ടത്. പിന്നീട് തുടർച്ചയായി പലയിടത്തും തിരച്ചിലുകൾ നടത്തിയെങ്കിലും ചീറ്റകളെ കാണാൻ കഴിഞ്ഞില്ല. ഇതോടെയാണ് 1952 ൽ ചീറ്റകൾക്ക് വംശനാശം സംഭവിച്ചതായി പ്രഖ്യാപനം വന്നത്.
പദ്ധതി മുന്നോട്ടുതന്നെ
വലിയ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും ഏറ്റവും ഒടുവിൽ വന്ന പ്രസവത്തിന്റെ കണക്കുകൾ ചീറ്റ പദ്ധതിക്ക് നൽകുന്ന ഊർജ്ജം ചെറുതല്ല. ആദ്യം തുടർച്ചയായ ഉണ്ടായ മരണങ്ങൾ പദ്ധതിയെ വലിയ രീതിയിൽ പ്രതിസന്ധിയിലാക്കിയിരുന്നു. കൊണ്ടുവന്നതിൽ 9 ചീറ്റകളും ചത്തുപോയി എന്നത് പദ്ധതിയുടെ മുന്നോട്ടുള്ള പോക്കിനെ തന്നെ ചോദ്യം ചെയ്യുന്നത് ആയിരുന്നു . ഇതിന് പിന്നാലെയാണ് ഇവിടെ ജനിച്ച ചീറ്റകളുടെ മരണവും കൂടിയത്. എന്നാൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ പദ്ധതിക്ക് ഉണ്ടായത് വൻ നേട്ടമാണ്. കൂടുതൽ ചീറ്റകൾ പ്രസവിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി. ഇതോടെയാണ് കൂടുതൽ ചീറ്റകളെ ഇറക്കുമതി ചെയ്ത് ആണെങ്കിലും പദ്ധതിക്ക് പിന്തുണ തുടരാൻ സർക്കാർ തീരുമാനിച്ചത്.ഏതായാലും അടുത്ത ഒന്ന് രണ്ട് വർഷത്തിനുള്ളിൽ ചീറ്റകളുടെ എണ്ണം വൻതോതിൽ കൂടുമെന്ന് പ്രതീക്ഷയിലാണ് സർക്കാർ ഉള്ളത്.
ചീറ്റകളെ കാണാൻ പോകാം
ഇന്ത്യയിൽ വൻ വിജയമായ പദ്ധതിക്ക് ആരാധകരും ഏറെയാണ്. ചീറ്റകളെ കാണുക എന്ന സ്വപ്നവുമായി പലരും ഇതിനകം മധ്യപ്രദേശിലേക്ക് യാത്ര പോയി കഴിഞ്ഞു. എന്നാൽ വിസ്തൃതമായ കാട് ആയതുകൊണ്ട് തന്നെ സഫാരിക്കിടയിൽ ഇവയെ കാണാൻ കഴിയും എന്ന ഉറപ്പ് ഇല്ല. മധ്യപ്രദേശിലെ ഷിയോപൂർ, മുറൈനാ ജില്ലകളിലായാണ് കുനോ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. വിന്ധ്യാചലത്തിൽ 700 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് പാർക്ക് ഉള്ളത്. ചീറ്റകൾക്ക് കഴിയാൻ ഏറ്റവും മികച്ച ആവാസ വ്യവസ്ഥ എന്ന വിലയിരുത്തന്റെ അടിസ്ഥാനത്തിലാണ് ഈ പാർക്ക് വനം വകുപ്പ് തിരഞ്ഞെടുത്തത്. പുലികൾ ഉൾപ്പെടെ നിരവധി ജന്തുജാലങ്ങളും ഈ വനത്തിൽ ഇപ്പോൾ ഉണ്ട്.
യാത്രക്കാർ ശ്രദ്ധിക്കുക
മഴക്കാലം ഒഴുകിയുള്ള സമയത്താണ് കുനോ നാഷണൽ പാർക്കിലേക്ക് പോകാൻ ഉചിതം. നവംബർ മുതൽ മാർച്ച് വരെയുള്ള മാസമാണ് ഇവിടേക്കുള്ള യാത്രയ്ക്ക് ഏറ്റവും ഉചിതമായ സമയം. ജൂൺ മുതൽ സെപ്റ്റംബർ വരെ ഇവിടെ മഴക്കാലമാണ്. ഡിസംബർ – ജനുവരി മാസങ്ങളിൽ താപനില ആറ് ഡിഗ്രി സെൽഷ്യസ് വരെ താഴെയാണ്. എന്നാൽ മാർച്ച് മുതൽ ജൂൺ വരെ ഉയർന്ന താപനിലയായ 42 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്താറുണ്ട്.
രാവിലെയും വൈകുന്നേരവും രണ്ട് സഫാരികൾ കുനോ നാഷണൽ പാർക്കിൽ ഉണ്ട്. സൂര്യോദയവും അസ്തമയവും വിവിധ കാലങ്ങളിൽ മാറി വരാറുണ്ട്. അതുകൂടി കണക്കിലെടുത്തുകൊണ്ടാണ് സഫാരിയുടെ സമയം തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 31 വരെ രാവിലെ 7 മണി മുതലാണ് സഫാരി. ഇത് 11.30 വരെ നിലനിൽക്കും. വൈകുന്നേരം 3 മണി മുതൽ 6 മണി വരെ നിങ്ങൾക്ക് സഫാരി നടത്താം.
ജനുവരി മുതൽ മാർച്ച് മാസം വരെ രാവിലെ ആറു മണി മുതൽ സഫാരി ആരംഭിക്കും. രാവിലത്തെ സഫാരി 11 മണിക്ക് സമാപിക്കും. വൈകുന്നേരം 3 മുതൽ 6 മണി വരെയാണ് സഫാരി. ഏപ്രിൽ മുതൽ ജൂൺമാസം വരെ വൈകുന്നേരത്തെ സഫാരിയിൽ മാറ്റമുണ്ട്. സൂര്യാസ്തമയം വൈകുന്നതിനാൽ നാലുമണി മുതൽ ഏഴുമണിവരെ ഇവിടെ സായാഹ്ന സഫാരി നടത്താം.


