“ഇതുപോലുള്ള നിസ്വാർത്ഥ സ്നേഹങ്ങളുടെ നിറവെളിച്ചം കൊണ്ടാണ് ലോകം നിലനിൽക്കുന്നത്”;ആലിൻ ഷെറിനെ കുറിച്ച് മോഹൻലാൽ
കേരളത്തിന്റെ നൊമ്പരമായി മാറിക്കഴിഞ്ഞു കുഞ്ഞുമാലാഖ ആലിൻ ഷെറിൻ എബ്രഹാം. മലയാളികളുടെ ഉള്ളു പൊള്ളിച്ചു കടന്നുപോയ ആലിന് ആദരം അർപ്പിക്കുകയാണ് പ്രിയ നടൻ മോഹൻലാൽ. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെയാണ് ആലിൻ ഷെറിനെ കുറിച്ച് ലാലേട്ടൻ കുറിപ്പിട്ടത്. ആലിന്റെ ചിരിക്കുന്ന മുഖവും മാതാപിതാക്കളായ അരുണിന്റെയും ഷെറിന്റെയും ചിത്രം പങ്കുവെച്ചാണ് ലാലേട്ടൻ പോസ്റ്റ് ഇട്ടത്. മോഹൻലാൽ പറയുന്നതിങ്ങനെ… “തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകിയാണ് ആലിൻ ഷെറിൻ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞത്. ആലിൻ…


