വെള്ളച്ചാട്ടങ്ങൾ ഇഷ്ടം ആണേൽ ഇത് മിസ്സ്‌ ചെയ്യരുത്..!

kerala-waterfalls-travel-story

വെള്ളച്ചാട്ടങ്ങളിൽ പ്രകൃതിയിലെ അത്ഭുതമായി തന്നെ തോന്നാറുണ്ട്. നിങ്ങൾ വെള്ളച്ചാട്ടം ഇഷ്ടപ്പെടുന്നവരാണെങ്കിൽ ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത ഒരു സ്ഥലത്തിന്റെ വിശേഷമാണ് ഇനി പറയുന്നത്. കോട്ടയം ജില്ലയിലെ ഏറ്റവും ഉയർന്ന വെള്ളച്ചാട്ടം ആയ
അരുവിക്കച്ചാൽ.

ഇങ്ങനെ വെറുതെ ഇരിക്കുമ്പൊ നമുക്കൊരു യാത്ര പോയാലോ എന്ന് ചിന്തിക്കുന്നവരാണോ നിങ്ങൾ. അങ്ങനെയെങ്കിൽ നിങ്ങൾക്ക് പറ്റിയ ഒരു സ്ഥലം തന്നെയാണ് അരുവിക്കച്ചാൽ. കോട്ടയം ജില്ലയുടെ കിഴക്കൻ അതിർത്തിയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പൂഞ്ഞാറിനടുത്ത് പാതാമ്പുഴ ഗ്രാമത്തിലാണ് 100 അടിയോളം ഉയരത്തിൽ നിന്ന് പതിക്കുന്ന ഈ വെള്ളച്ചാട്ടം. പാതാമ്പുഴയിൽ ആയതുകൊണ്ട് തന്നെ പാതാമ്പുഴ വെള്ളച്ചാട്ടം എന്നും ചിലർ ഇതിനെ പറയാറുണ്ട്.

ഉയരം കൊണ്ടുമാത്രമല്ല ഏറ്റവും സേഫ് ആയ സ്ഥലം എന്നതും അരുവിക്കച്ചാലിന്റെ പ്രത്യേകതയാണ്. വെള്ളച്ചാട്ടങ്ങളിൽ എത്തിയാൽ ഒന്നു കുളിക്കാൻ കൊതിക്കുന്നവർ ആയിരിക്കും നമ്മളിൽ പലരും. അങ്ങനെയുള്ളവർക്ക് ഇത് ബെസ്റ്റ് സ്ഥലമാണ് എന്ന് അർത്ഥം.

ഗ്രാമീണ ടൂറിസത്തിന്റെ ഒരു പ്രധാനപ്പെട്ട സ്ഥലം കൂടിയാണ് പൂഞ്ഞാറിലെ ഈ വെള്ളച്ചാട്ടം. ഭൂമിക എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ച് ഭൂമിയെ സംരക്ഷിക്കാനുള്ള ശ്രമം കൂടി ഇവിടെ നടക്കുന്നുണ്ട്. പ്ലാസ്റ്റിക് വിമുക്തമാക്കുക എന്നുള്ളതാണ് ഈ സംഘടനയുടെ പ്രധാന ലക്ഷ്യം. മാത്രമല്ല ഇവിടെയെത്തുന്നവർക്ക് വേണ്ട സഹായങ്ങൾ ചെയ്യാനും സദാസന്നദ്ധരായി ഇവർ ഇവിടെയുണ്ട്.

പൂഞ്ഞാറിൽ നിന്ന് പാതാമ്പുഴ എത്തി അവിടെ നിന്ന് രണ്ട് കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ വെള്ളച്ചാട്ടത്തിന് 200 മീറ്റർ അകലെ നിങ്ങൾക്ക് എത്താം. ഇവിടെ വരെ കാർ വാഹനങ്ങൾ കൊണ്ടുവരാം. കുത്തനെയുള്ള കയറ്റം കയറിയാണ് എത്തുന്നത് എങ്കിലും പാർക്കിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. ഉയരത്തിൽ നിന്നും പാറയിൽ തട്ടി വെള്ളം വീഴുന്ന ഇവിടുത്തെ കാഴ്ച സാമൂഹിക മാധ്യമങ്ങളിൽ അടക്കം നേരത്തെ വൈറൽ ആയിരുന്നു. പാതാമ്പുയിൽ എത്തുന്നവർ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മഴക്കാലത്താണ് ഇവിടെ കാര്യമായി വെള്ളമുണ്ടാകുക. അതുകൊണ്ടുതന്നെ ആ സമയത്ത് മാത്രം ഇവിടേക്ക് വരാൻ ശ്രമിക്കുക.

Share This Post

Leave a Reply

Your email address will not be published. Required fields are marked *